കൊച്ചി : തൃശൂര്‍ കോര്പ്പറേഷന് പരിധിയിലെ പഴകി നിലം പൊത്താറായ കെട്ടിടങ്ങള്‍ സര്‍വേ നടത്തി കണ്ടെത്തി പൊളിച്ചു നീക്കാന്‍ നഗരസഭ മുന്‍കൈയെടുക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ ആവശ്യം ഉന്നയിച്ച് തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തൃശൂര്‍ കോര്പ്പറേഷന് പരിധിയിലുള്ള കള്ളിയത്ത് ബില്‍ഡിംഗ് ഉള്‍പ്പെടെയുള്ളവ അപകടകരമായ നിലയിലാണെന്നും ഇത്തരം കെട്ടിടങ്ങളില്‍ ഹോമിയോ കഌനിക്, ഡെന്റല്‍ കഌനിക് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപകടാവസ്ഥയിലാണെന്ന് പറയുന്ന കെട്ടിടങ്ങളുടെ ഉടമകളെ കേസില്‍ ഹര്ജിക്കാരന് കക്ഷിയാക്കിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മാത്രമല്ല, കെട്ടിടങ്ങളുടെ സ്ഥിതിയെന്താണെന്ന് വിലയിരുത്താന്‍ കോടതിക്കു കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: