ചാലക്കുടി: ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പിയും മറ്റും കൊണ്ട് അലങ്കാര വസ്തുകള്‍ നിര്‍മ്മിക്കാമെന്ന് കാണിച്ചു തരികയാണ് ജിസ്നയും, മൗഷമിയും. ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന വസ്തുക്കള്‍ ജനങ്ങള്‍ക്ക് എങ്ങിനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന ചിന്തയില്‍ നെറ്റില്‍ നിന്ന് ലഭിച്ച ചില വിവരങ്ങള്‍ ശേഖരിച്ചാണ് സുഹൃത്തുക്കളായ ഇരുവരും അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.പ്ലാസ്റ്റിക് കുപ്പികള്‍,ഐസ്ക്രീം കോലുകള്‍,സ്കെച്ച് പെന്‍, തുടങ്ങി ഉപയോഗ ശൂന്യമായി വലിച്ചെറിയന്ന വസ്തുക്കള്‍ കൊണ്ടാണ് മനോഹരമായ അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുന്നത്.ഫോട്ടോ ഫ്രെയിം,ജഗ്,കപ്പ്,ഫഌവര്‍വേയ്സ്, വളകള്‍ സൂക്ഷിക്കുന്ന സ്റ്റാന്റ് തുടങ്ങിയവ ഒരുക്കിയാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: