തൃശൂര്‍: കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസില്‍ നിലനില്‍ക്കുന്ന തൊഴില്‍ സ്തംഭനാവസ്ഥ പരിഹരിക്കുവാന്‍ ജില്ലാകളക്ടര്‍ ഇടപെടണമെന്ന് ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ്ങ് മസ്ദൂര്‍സംഘം ആവശ്യപ്പെട്ടു. കെഎസ്ബിസി മാനേജ്മെന്റും ചുമട്ട്തൊഴിലാളി യൂണിയനുകളും തമ്മില്‍ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് കൂടുതല്‍ കൂലിവാങ്ങിയതിനെ ബാറുടമകള്‍ കോടതിയില്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ അടിയന്തിരമായി പരിഹരിക്കണം. കുരിയച്ചിറയിലെ കെഎസ്ബിസിയിലെ കയറ്റിറക്ക് ജോലി ചെയ്യുന്നതിന് ആവശ്യമായ ചുമട്ട്തൊഴുലാളികളെ അടിയന്തരിമായി നിയമിക്കുവാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെഎസ്ബിസിയിലെ വിദേശമദ്യം കൊണ്ടുപോകുന്നതിന് ആവശ്യമായ വാഹനങ്ങള്‍ നിലവിലുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ വിട്ടുകൊടുക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും രേഖാമൂലം കെഎസ്ബിസിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ ജയന് കോലാരി, എം.കെ.ഉണ്ണികൃഷ്ണന്, പി.ബി.സുധീര്‍, കെ.പി.വിത്സന്, പി.ടി.ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: