തിരുവല്ല: ഇരവിപെരൂരിലും ചാത്തങ്കരിയിലും സ്കൂളുകളില്‍ കൃഷിചെയ്ത കരനെല്‍ കൃഷി വിളവെടുത്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും ആരംഭിച്ച കരനെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം കോഴിമല സെന്റ് മേരിസ് യു.പി.സ്കൂളില്‍ നടന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ സന്നദ്ധ സേവനമായി നിലമൊരുക്കിയും വിത്തും വളവും കൃഷിഭവന് വഴി നല്‍കിയുമാണ് പദ്ധതി നടപ്പാക്കിയത്. ചില സ്കൂളുകളില്‍ നെല്ല് കുത്തിയ അരികൊണ്ട് പായസം ഉണ്ടാക്കി വിതരണം ചെയ്യുവാന്‍ രക്ഷിതാക്കളും കുട്ടികള്‍ക്കൊപ്പം കൂടി. കൂടാതെ വിവിധ വാര്‍ഡുകളിലായി വ്യക്തികളും കുടുംബശ്രീ ഗ്രൂപ്പുകളും കരനെല്‍കൃഷി ഏറ്റെടുത്തിരുന്നു. ആകെ നാല് ഏക്കറിലാണ് കരനെല്‍കൃഷി നടന്നത്. കൊയ്ത്ത് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡു മെമ്പര്‍മാരായ വി.കെ.ഓമനക്കുട്ടന്, ലീലാമ്മ മാത്യു, മേഴ്സി ഏബ്രഹാം, ജോണ്‍ വര്‍ഗ്ഗീസ്, കൃഷി അസ്സി.ഡയറക്ടര്‍ ബ്ലസ്സി മറിയം, കൃഷി ഓഫീസര്‍ സുരേഷ് ബി, കൃഷി അസ്സിസ്റ്റന്റ് ദീപ്തി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ചാത്തങ്കരി ഗവ.ന്യു എല്‍.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പി.ടി.എയുടെ സഹകരണത്തോടെ നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് മന്ത്രി മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സംസ്ക്കാരം നിലനിര്‍ത്തുന്നതിനും കുട്ടികളില്‍ കൃഷിയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ ആണി എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്, ബ്ലോക്ക് മെമ്പര്‍ സതീഷ് ചാത്തങ്കരി, പഞ്ചായത്തംഗം പി.ബി.സന്ദീപ്കുമാര്‍, പ്രമോദ് ഇളമണ്‍, സി.രവീന്ദ്രനാഥ്, വി.അനില്‍കുമാര്‍, ഒ.അശ്വതി എന്നിവര്‍ പ്രസംഗിച്ചു.
ചാത്തങ്കരി ഗവ.ന്യു എല്‍ .പി. സ്കൂളില്‍ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു ഇരവിപേരൂര്‍ സെന്റ് മേരിസ് യു.പി.സ്കൂളില്‍ കരനെല്‍കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: