മൂകാംബിക അമ്മേ പൊന്നമ്പികേ
അക്ഷരമലരുകളാലെ അര്‍ച്ചന ചെയ്യാം ഞാന്‍
അവിടുക്കെ അപദാനകഥകള്‍ പാടി
അവിടുത്തെ വേദങ്ങള്‍ പാടി
വീണാവാദിനി ഭക്തകടാക്ഷിണി
മീട്ടണെ ശ്രുതികളെന്‍ ജീവിതത്തില്‍
ശക്തി തരൂ ദേവി ഭക്തി തരൂ
അവിടുത്തെ ശരണാര്ത്ഥി അടിയനെന്നും
സൗപര്‍ണികയിലെ കുളിരില്‍ മുങ്ങി
പുലരി പൊന്നൊളികണ്ട്
ഞാനണയുന്നേ ഈറനോടമ്മേ
കുസുമാഞ്ജലികളുമായി ഈ ഗാനസുധയുമായ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: