തൃശൂര്‍: വെങ്കിടങ്ങ് പഞ്ചായത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതിന് എല്‍ഡിഎഫ് ഭരണസമിതി കൂട്ടുനില്‍ക്കുന്നു. തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതുമൂലം പഞ്ചായത്തിലെ ചില ഭാഗങ്ങളില്രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. വന്‍തോതില്‍ പാടശേഖരങ്ങളും വെള്ളം ഒഴുകിപ്പോകുന്ന തോടുകളും മണ്ണിട്ടുനികത്തിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമാവുന്നത്. പഞ്ചായത്തിലെ 4,5,7,8,9,11,12,13 വാര്‍ഡുകളിലാണ് മഴക്കാലമായാല്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. മണ്ണിനുപകരം ക്വാറി വേസ്റ്റ് ഉപയോഗിച്ച് ചിലയിടങ്ങളില്‍ പാടം നികത്തുന്നുണ്ട്. നിരവധിതവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഭരണസമിതി നടപടി എടുക്കുന്നില്ലെന്നും പറയുന്നു. ചില എല്‍ഡിഎഫ് നേതാക്കളുടെ മൗനാനുവാദമാണ് ഇതിനുപിന്നിലുള്ളത്. സംഭവത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: