തിരുവല്ല :ബിജെപി കുന്നന്താനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നന്താനം പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലപൊതുമരാമത്ത് വകുപ്പ് ആഫീസ് ഉപരോധിച്ചു.യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി രാജേഷ് ആലപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദുരിതത്തിന് തീരുമാനം കണ്ടില്ലങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വിനോദ് വേളൂര്ക്കാവില്, ഹരികൃഷ്ണന് രഞ്ജിത്ത് പ്രസന്നകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: