കോന്നി: എറ്റിഎമ്മുകളില്‍ നിന്നും ചില്ലറവാങ്ങി നല്‍കാമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച ആളെ കൂടല്‍ പോലീസ് പിടികൂടി. കൂടല്‍ പോത്തുപാറ കമ്പകത്തുംപറ്റ കാരമണ്ണില്‍ വീട്ടില്‍ രതീഷിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പത്തനാപുരത്ത് വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. നോട്ട് നിരോധനം വന്നതിന് ശേഷം എറ്റിഎമ്മുകളില്‍ നിന്നും പണം മാറി നല്‍കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മാസം കൊക്കാത്തോട് സ്വദേശി ഗോപാലന്റെ കയ്യില്‍ നിന്നും ഇത്തരത്തില്‍ ഇരുനൂറ് രൂപ മേടിച്ചിരുന്നു. അടൂര്‍ എസ്ബിഐ യില്‍ നിന്ന് പതിനായിരം രൂപയും മൂന്ന് പേരില്‍ നിന്നായി ഇയാള്‍ വാങ്ങി. കലഞ്ഞുരിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരില്‍ നിന്ന് പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. കലഞ്ഞൂര്‍,കൂടല്‍,അടൂര്‍,ഏനാത്ത് എന്നിവടങ്ങളില്‍ ഇയാള്‍ മോഷണവും നടത്തിയിട്ടുണ്ട്. രണ്ടര വര്‍ഷമായി ഇയാള്‍ മാവേലിക്കര സബ്ജയിലായിരുന്നു. ഇരുപത് ദിവസമേ ആയിട്ടുള്ളു പുറത്തിറങ്ങിയിട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: