മുന്‍കാമുകന്റെ വിചിത്രമായ പ്രതികാരം കാമുകിയെ ഒരുത്തനും നോക്കാത്ത വിധം വിരൂപയാക്കി. മെലടി മൂണ്‍, എന്ന ഇരുപതഞ്ചുകാരിക്കാണ് മുന്‍ കാമുകനില്‍ നിന്ന് ദുരവസ്ഥ നേരിടേണ്ടി വന്നത്.
ഇരുപത്തേഴുകാരനായ ജാമി മിച്ചല്‍ തന്റെ കാമുകിയോട് ചെയ്ത വിചിത്രമായ പ്രതികാരം എന്താണെന്നറിയണ്ടെ…? 21 പ്രാവിശ്യം തന്റെ മുന്‍ കാമുകിയെ കടിച്ചാണ് ജാമി മിച്ചല്‍ പ്രതികാരം തീര്‍ത്തത്!
ചില കാര്യങ്ങള്‍ പറയാനെന്ന വ്യാജേന ഫ്ളാറ്റിലേയ്ക്ക് മെലടിയെ വിളിച്ചു വരുത്തിയ ശേഷമാണ് ജാമി തന്റെ തനി സ്വരൂപം പുറത്തെടുത്തത്.
വീട്ടിലെത്തിയ ഉടനെ ജാമി തന്നെ കടന്നു പിടിക്കുകയും കൈകള്‍ ഉപയോഗിച്ച് തന്റെ കഴുത്തില്‍ പിടുത്തമിടുകയും ചെയ്തു. സോഫയിലേയ്ക്ക് തന്നെ വലിച്ചിട്ട ശേഷം, നീ മരിക്കാന്‍ പോകുകയാണെന്നും ആരും നോക്കാത്ത തരത്തില്‍ നിന്റെ മുഖം കടിച്ച് വികൃതമാക്കാന്‍ പോകുകയാണെന്നും ജാമി പറഞ്ഞതായി മെലടി പറയുന്നു. വലത് കണ്ണിനും മുഖത്തിനും ശരീരത്തിലുമെല്ലാം പരിക്കുകളോടെയാണ് അവിടെ നിന്ന് മടങ്ങിയതെന്നും മെലടി പറഞ്ഞു.
കണ്ണാടിയില്‍ നോക്കിയ താന്‍ ഞെട്ടിപ്പോയി! ജാമി പറഞ്ഞതു പോലെ തന്നെ ചെയ്ത് കളഞ്ഞു. ആരാലും നോക്കപ്പെടാത്ത തരത്തില്‍ തന്നെ കടിച്ച് വികൃതമാക്കിയിരിക്കുന്നു.
ജാമി ഇതിന് മുമ്പും ഇത്തരത്തില്‍ അസാധാരണമായി പ്രതികരിച്ചിട്ടുണ്ട്. ജാമിയെ കാണാനെത്തിയ തന്നെ തുറന്ന ജനാലയിലൂടെ അയാള്‍ തള്ളിയിടാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് ജനാലയുടെ ഫ്രെയ്മിില് പിടിത്തം ലഭിക്കുകയും രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജാമി പോലീസ് പിടിയിലായി. അവിടെ നിന്ന് ജാമ്യം ലഭിച്ച ശേഷം ജാമിയുമായി അടുപ്പമില്ലയാരുന്നു. വല്ലപ്പോഴും സോഷ്യല്‍ മീഡയകളിലൂടെ സന്ദേശ അയച്ചിരുന്നതല്ലാതെ കണ്ടിട്ടുമില്ല.
പിന്നീട് ഒരു ദിവസം തന്നെ കാണാനെത്തിയ ജാമി തന്നോട് മാപ്പ് അപേക്ഷിച്ചു. ചില കാര്യങ്ങള്‍ സംസാരിക്കണമെന്നും അതിനായി ഫ്ളാറ്റില്‍ വരണമെന്നും അപേക്ഷിച്ചു. ആ വാക്കുകള്‍ വിശ്വസിച്ച് ഫ്ളാറ്റിലെത്തിയ താന്‍ ജാമിയുടെ അക്രമണത്തിന് ഇരയാകുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: