പന്തളം: പന്തളം നഗരസഭയിലും കുളനട ഗ്രാമപഞ്ചായത്തിലും ഹരിതകേരളം പദ്ധതിക്കു തുടക്കമായി. ഇതിന്റെ ഭാഗമായി പന്തളം നഗരസഭാതല ഉദ്ഘാടനം മങ്ങാരം പുളിമുട്ടത്ത് ഏലായിലെ 10 ഏക്കറോളം പുഞ്ചയില്‍ നെല്‍കൃഷി നടത്തുന്നതിന് വിത്തു വിതച്ചുകൊണ്ട് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി, ഉപാദ്ധ്യക്ഷന്‍ ഡി. രവീന്ദ്രന്, സെക്രട്ടറി എം. വിജയന്, കൗണ്‍സിലര്‍മാരായ ജയന്, നൗഷാദ് റാവുത്തര്‍ മുതലായവര്‍ പങ്കെടുത്തു. അരുണ്‍രാജ്, മണിലാല്‍, രവി, മണിലാല്‍, രവി, പ്രശാന്ത്, അജിത്, ശ്രീവാസന്, കുഞ്ഞുകുട്ടി, ഗോപാലന് എന്നിവരാണ് എട്ടു വര്‍ഷത്തിലേറെയായി തരിശു കിടക്കുന്ന പുഞ്ചയില്‍ കൃഷിയിറക്കുന്നത്.
കുളനടയില്‍ കുപ്പണ്ണൂര്‍ പുഞ്ചയില്‍ ജില്ലാ പോലീസ് മേധാവി ആര്. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു നിരീക്ഷിക്കാനുള്ള നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന് തോമസ് അദ്ധ്യക്ഷയായിരുന്നു. വാര്‍ഡംഗം കെ.ആര്. ജയചന്ദ്രന് പദ്ധതി രൂപരേഖ അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്തംഗം വിനീത അനില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്എത്സി ജോസഫ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അശോകന് കുളനട, ശശികലാ സുരേഷ്, പി.ആര്. മോഹന്‍ദാസ്, പന്തളം ബ്ലോക്ക് പഞ്ചായത്തംഗം ജോണ്സണ് ഉള്ളന്നൂര്‍, കുപ്പണ്ണൂര്‍ സംരക്ഷണസമിതി ചെയര്മാന് പ്രൊഫ. പരമേശ്വരക്കുറുപ്പ്, പഞ്ചായത്ത് സെക്രട്ടറി സി.പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: