തൃശൂര്‍: അവതാര്‍ ഗോര്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടുന്നതായി നിക്ഷേപകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. രണ്ടാംപ്രതി നാസറിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും.തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നില്ല. നാസര്‍ താമസിക്കുന്ന സ്ഥലവും അയാള്‍ ബന്ധപ്പെടുന്ന വ്യക്തികളുടെ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല.
നാസര്‍ നാട്ടില്‍ തന്നെയുണ്ടെന്ന് അറസ്റ്റിലായവര്‍ പറയുന്നു. നാസറിനെ പിടികൂടിയാല്‍ ഈ പ്രശ്നങ്ങള്‍ അവസാനിക്കും. നാസറിനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിക്ഷേപകര്‍ പൊലീസ് സ്റ്റേഷന്, ഐ.ജി. ഓഫീസ് മാര്‍ച്ചുകള്‍ നടത്തും. ഇപ്പോള്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ അവതാര്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന മമ്മൂട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിശോധിച്ചുവരികയാണെന്നും നിക്ഷേപകര്‍ പറഞ്ഞു. ഷെരീഫ് മതിലകം, കുഞ്ഞിമൊയ്തീന്‍, ബക്കര്‍ മുറ്റിച്ചുര്‍, എം.ബി. നിലാര്‍, ഹംസ പൊന്നാനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: