ചേര്‍പ്പ്: ചേര്‍പ്പ് മേഖലയില്‍ കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തില്‍പ്പെട്ട തൃശൂര്‍ ആലപ്പാട് കോഴിക്കാട്ടില്‍ ജയന് മകന് വിഷ്ണു (20), കൂട്ടാളി പൊറത്തൂര്‍ ജഗദീശ്വരന് മകന് സജീവ് (50) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അമ്മാടം, പെരിങ്ങോട്ടുകര, ചേര്‍പ്പ്, പാലക്കല്‍ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.
തമിഴ്നാട്ടിലെ സിങ്കനെല്ലൂരില് നിന്ന് കഞ്ചാവ് വാങ്ങി ആലപ്പാട് പ്രദേശത്തെ സ്വന്തം വീട് കേന്ദ്രീകരിച്ച് ആധുനിക രീതിയിലുള്ള ത്രാസ് ഉപയോഗിച്ച് തൂക്കം കൃത്യമായി പായ്ക്ക് ചെയ്തു കൊടുക്കുകയായിരുന്നു രീതി. വീര്യം കൂടിയതും നീലച്ചടയന്‍ ഇനം കഞ്ചാവാണ് പിടികൂടിയത്. നീലച്ചടയന്‍ ഇനം കഞ്ചാവിന്റെ പൂവ്, ഇല, തണ്ട് എന്നിവ പാറയില്‍ ഇട്ട് ഉണക്കി പായ്ക്കറ്റ് രൂപത്തിലാക്കിയാണ് കേരളത്തിലെത്തിക്കുന്നത്. ഒരു കിലോഗ്രാമിന് 8000 രൂപക്ക് വാങ്ങി ചില്ലറ വില്പനയിലൂടെ 80000 രൂപ വരെ ലഭിക്കാറുണ്ടെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: