ഇരിങ്ങാലക്കുട: ഡോളര്‍ മാറ്റാനാണെന്ന വ്യാജേനെ യു.എ.ഇ എക്സ്ചേഞ്ചില്‍ എത്തി ജീവനക്കാരെ കബളിപ്പിച്ച് വിദേശികള്‍ മൂന്ന് ലക്ഷം കവര്‍ന്നു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ എക്സ്ചേഞ്ചില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. നൂറ് ഡോളര്‍ മാറ്റിതരണമെന്നാവശ്യപ്പെട്ടാണ് സംഘം എക്സ്ചേഞ്ചില്‍ എത്തിയത്. എന്നാല്‍ ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖകളോ, മറ്റോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരനുമായി കാര്യങ്ങള്‍ സംസാരിച്ച് നില്‍ക്കുന്നതിനിടയിലാണ് വിദേശികള്‍ പണം അപഹരിച്ച് രക്ഷപ്പെട്ടതെന്ന് ജീവനക്കാര്‍ പറയുന്നു. പണത്തില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജീവനക്കാര്‍ എക്സ്ചേഞ്ചിന് പുറത്തേയ്ക്കെത്തിയെങ്കിലും ഇരുവരും രക്ഷപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പോലിസ് അന്വേഷണം നടത്തി. ഇരുവരുടേയും ചിത്രങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: