തൃശൂര്‍: കറന്‍സിരഹിത സമൂഹമെന്ന ലക്ഷ്യസാക്ഷാത്കാരത്തിന് ജില്ലയിലെ മുഴുവന്‍ വീടുകളും സമ്പര്‍ക്കം ചെയ്യാന്‍ എന്‍ഡിഎ ജില്ലാസമിതി തീരുമാനിച്ചു. ആവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍, ഗൃഹസമ്പര്‍ക്കം എന്നിവ നടത്താനും യോഗം തീരുമാനിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ 10,12 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ജനകീയ സദസ്സ് നടത്തും. എഫ്.സി.ഐ. ഗോഡൗണുകളില്‍ ആവശ്യത്തിന് അരിയുണ്ടായിട്ടും റേഷന്‍കടകളിലൂടെ വിതരണം ചെയ്യാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. റേഷന്‍ രംഗത്തെ പ്രതിസന്ധി തീര്‍ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ഡിഎ ജില്ലാ ചെയര്മാന് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാകണ്‍വീനര്‍ കെ.വി.സദാനന്ദന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ. കണ്‍വീനര്‍ വി.സി.മുരളി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: