തൃശൂര്‍ : നോട്ടുപിന്‍വലിക്കലിനുശേഷം കേരള രാഷ്ട്രീയത്തില്‍ രാഷ്ട്രീയ ധ്രുവീകരണം നടന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
സത്യവും നീതിയുമല്ല മറിച്ച് ബി.ജെ.പിക്ക് എതിരായ നിലപാടുകളാണ് മുന്നണികളെ കൂട്ടിയോജിപ്പിക്കുന്നതെന്നും, കേരളത്തിലെ മുന്നണികള്‍ കെട്ടിപ്പൊക്കിയ കള്ളപ്പണ സാമ്രാജ്യംതകര്ന്നു കൊണ്ടിരിക്കയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
സഹകരണ മേഖലയില്‍ യുഡിഎഫും,എല്‍ഡിഫും ഉണ്ടാക്കിയ പ്രതിസന്ധിയാണ്. കെ.വൈ.സിയും, റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന നിയമങ്ങളും അംഗീകരിക്കാന്‍ തയ്യാറായാല്‍ തീരാവുന്ന പ്രശ്നമേ സഹകരണ മേഖലയിലുള്ളു
കേരളത്തില്‍ സാമ്പത്തികരംഗം തകര്ച്ചയിലായതിന് കാരണക്കാര്‍ ഇരുമുന്നണികളുമാണ്. കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനും വേണ്ടി ഓരോ മാസവും ഭിക്ഷാപാത്രവുമായി നില്ക്കുന്ന വകുപ്പ് മന്ത്രിയാണ് കേരളത്തിലുള്ളത്.
ബി.ജെ.പി ജില്ലാ നേതൃയോഗം ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊï് പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രന്.
യോഗത്തില്‍ എ.നാഗേഷ് അധ്യക്ഷത വഹിച്ചു, ജി.കാശിനാഥ്, പി.എസ്.ശ്രീരാമന്, ഷാജുമോന്‍ വട്ടേക്കാട്,എ.ഉണ്ണികൃഷ്ണന്, കെ.പി.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: