കല്‍പ്പറ്റ : ആദിവാസി ഭൂമി വിതരണത്തില്‍ ക്രമക്കേട് നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വോഷണത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് കേസ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. കേവലം ഒരു വില്ലേജ് ഓഫീസര്ക്കെതിരെയോ ഒരു അഡീഷണല്‍ തഹസില്ദാറിനെതിയോ നടപടി എടുത്ത് കൊണ്ട് ഈ കേസ് അവസാനിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതണ്ട. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് വമ്പന്‍ സ്രാവുകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണാനുകൂല സര്‍വ്വീസ് സംഘടന നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത്. വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തി ല്‍ കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബഹുജനപ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് ജില്ല പ്രസിഡണ്ട് സജിശങ്കര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: