തിരുവല്ല: മുട്ടുവേദനയില്‍ ജീവിതം നരക തുല്ല്യമായി മാറിയ സാധുവായ വീട്ടമ്മയ്ക്ക് തിരുവല്ല താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിലെ മുട്ടുകാല് ശസ്ത്രക്രിയയില്‍ സാധാരണ ജീവിതം തിരകെ ലഭിച്ചു. മുട്ടുചിരട്ട മാറ്റിവയ്ക്കല്‍ ശസ്ക്രിയ ഇന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യവും,ചെലവേറിയതുമായ അവസ്ഥ നമ്മുടെ ചുറ്റു വട്ടത്ത് നില നില്ക്കുമ്പോള്. പരിമിതമായ സൗകര്യങ്ങളും പരിചരണങ്ങളുമുളള പൊതു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു തന്നെ ഈ സൗകര്യം ലഭിച്ചതില്‍ രോഗികളും, നാട്ടുകാരും ഒരു പോലെ ആശ്വാസം കൊളളുകയാണ്.നിരണം വടക്കും ഭാഗം കിഴക്കേടത്ത് വീട്ടില്‍ അറുപത്തഞ്ചുകാരിയായ നബീസാബീവിയെന്ന വീട്ടമ്മയാണ് മുട്ടിന് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ചത്. തിരുവല്ല ഗവണ്മെന്റ് താലൂക്കാശുപത്രിയുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണ് ഈ ശസ്ത്രക്രിയയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഗംഗാദേവി ജന്മഭൂമിയോട് പറഞ്ഞു.അതി നൂതനമായ സാങ്കേതിക വിദ്യകളും, അത്യാധുനിക ഉപകരണങ്ങളും ,ശീതികരിച്ച അണുവിമുക്ത റൂമുകളും ലഭ്യമല്ലാത്ത തിരുവല്ല താലൂക്ക ആശുപത്രി ഈ നേട്ടം കൊയ്തത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പുറത്ത് സ്വകാര്യ ആശുപത്രികളില്‍ മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയില്‍ അധികം ചെലവ് വരുന്നിടത്ത് വെറും അമ്പതിനായിരം രൂപയില്‍ താഴെ മാത്രമാണ് നബീസാബീവിയുടെ കൂടുംബത്തിന് ചെലവഴിക്കേണ്ടി വന്നുളളു. അതും ക്രിത്രിമ മുട്ട് വാങ്ങേണ്ടി വന്നത് മൂലം മാത്രമായിരുന്നു ചെലവ്. നാലഞ്ച് വര്‍ഷമായി അസഹനീയമായ മുട്ട് വേദനമൂലം കാല് മടക്കാനോ നടക്കാനോ കഴിയാതെ ഇവര്‍ വീല്‍ ചെയറിലും കട്ടിലിലും ഇരുന്നാണ് ദിനചര്യകള്‍ പോലും നടത്തി വന്നത്.ഈ അവസ്ഥയില്‍ നിര്‍ദ്ധനരായ ആയിരങ്ങള്‍ക്കാണ് താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയുടെ നേട്ടം അനുഗ്രഹമാകുക. ഇപ്പോള്‍ വോക്കറിന്റെ് സഹായത്തില്‍ നബീസാബീവിക്ക് നടക്കാനായി. ഒരാഴ്ചക്കകം രോഗിക്ക് പരസഹായം കൂടാതെ നടക്കാനാവുമെന്ന് ഇവരുടെ ചികിത്സക്ക് നേതൃത്വം നല്കിയ ഡോ. ബി.സുബാഷ് പറഞ്ഞു. ഓര്‍ത്തോ വിഭാഗം സര്‍ജനായ ഇദ്ദേഹം ചേര്‍ത്തല, നീണ്ടകര എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ നാല് വര്‍ഷമായി സേവനമനുഷ്ടിച്ച ശേഷം തിരുവല്ല താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍ജജ് എടുത്തിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുളളു . ഇതിനകം ഡോക്ടര്‍ രോഗികള്‍ക്ക് പ്രിയങ്കരനായി മാറി. സമാനസ്വഭാവമുളള ഒരു ശസ്ത്രക്രിയ ചേര്‍ത്തലയില്‍ നടത്തി വജയിച്ചതിന്റെ ആത്മ വിശ്വാസമാണ് നബീസാബീവിയുടെ മുട്ടുകാല് മാറ്റി വയ്ക്കല്‍ ഏറ്റെടുക്കാന്‍ പ്രചോദനമായതെന്ന് ഡോ.സുബാഷ് പറഞ്ഞു. ആശുപത്രിയില്‍ സൂപ്രണ്ടടക്കമുളള സഹപ്രവര്‍ത്തകരും സഹകരിച്ചതോടെ ആശുപത്രിയിലെ തീയറ്ററിനുളളില് തന്നെ ഒരു മുറി അണുവിമുക്തമാക്കി രോഗിയെ മൂന്ന ദിവസം കിടത്തി പരിചരിച്ചു.ആശുപത്രിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായതോടെ നാട്ടുകാര്‍ക്കിടയിലും ഡോക്ടര്‍ താരമായി.നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയ വീട്ടമ്മക്ക് ഒടുവില്‍ നടക്കാനായത് സര്‍ക്കാര്‍ ആശുപത്രി നല്കിയ ചികിത്സയിലൂടെ മാത്രമാണ്. പത്താം തീയതി നബീസാബീവി ആശുപത്രിയുടെ പടികടക്കുന്നത് തന്റെ സന്തം കാലില്‍ നിന്ന് ഡോക്ടറുടെ കൈപുണ്യത്തിന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: