മലപ്പുറം: കോണ്‍ഗ്രസ് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ഡോ.ബി.ആര്.അംബ്ദേക്കറുടെ ആദര്‍ശങ്ങള്‍ക്ക് പുതുജീവന്‍ വെച്ചിരിക്കുന്നു. ഇതിന് കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഭരതന് അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് നടന്ന അംബ്ദേക്കര്‍ ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യത്തെ പട്ടികജാതി വിഭാഗക്കാര്‍ അവകാശങ്ങള്‍ക്കായി കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുകയായിരുന്നു. പക്ഷേ ഇന്ന് അതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്. അന്നത്തെ പട്ടികജാതിക്കാരന്റെ അവസഥയാണ് കോണ്‍ഗ്രസിനുള്ളത്. കാലം നല്കിയ മറുപടിയാണിത്. നിലനില്പ്പില്ലാതെയായ കോണ്‍ഗ്രസ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും രാജ്യദ്രോഹികളെയും കൂട്ടുപിടിച്ച് രാഷ്ട്ര മുന്നേറ്റത്തെയും വികസനത്തെയും ഇല്ലായ്മ ചെയ്യാനൊരുങ്ങുകയാണ്. ഇതിനെ എന്ത് വിലകൊടുത്തും തടയാന്‍ ദേശീയവാദികളായ ഭാരതീയര്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് അറുമുഖന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കരന് കാവനൂര്‍, അനീഷ് പാണ്ടിമുറ്റം, വേലായുധന്, അച്യുതന് കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: