പത്തനംതിട്ട : സെക്രട്ടറിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. 18 ഗ്രാമപഞ്ചായത്തുകളിലാണ് സെക്രട്ടറിമാരില്ലാതെ പദ്ധതി നിര്‍വ്വഹണവും വികസന പ്രവര്‍ത്തനങ്ങളും താളം തെറ്റുന്നത്.
ജില്ലയിലെ അയിരൂര്‍, ചിറ്റാര്‍, ഇലന്തൂര്‍, തണ്ണിത്തോട്, നെടുമ്പ്രം, മല്ലപ്പള്ളി, പുറമറ്റം, സീതത്തോട്, തോട്ടപ്പുഴശേരി, പന്തളം തെക്കേ ക്കര, മെഴുവേലി, റാന്നി, റാന്നി അങ്ങാടി, കടപ്ര, കോയിപ്രം, കുന്നന്താനം, നാരങ്ങാനം, കോന്നി ഗ്രാമപഞ്ചായത്തുകളിലാണ് സെക്രട്ടറിമാരുടെ ഒഴിവുള്ളത്.
53 ഗ്രാമപഞ്ചായത്തുകളും നാല് നഗരസഭകളുമാണ് ജില്ലയിലു ള്ളത്. നഗരസഭകളില്‍ നിലവില്‍ സെക്രട്ടറിമാരുടെ ഒഴിവുകളില്ല. നഗരസഭാ സെക്രട്ടറിമാരുടെ നിയമനം നടത്തുന്നത് നഗരകാര്യ വകുപ്പും ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് വകുപ്പുമാണ് നിയമ നങ്ങള്‍ നടത്തുന്നത്. നഗരകാര്യ വകുപ്പ് ഒഴിവുകള്‍ യഥാസമയം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനങ്ങള്‍ തടത്താറുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പ് വര്‍ഷങ്ങളായി സെക്രട്ടറി ഒഴിവു കള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നു പറയുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഗ്രാമസഭകളും ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന നടപടി കള്‍ യാഥാര്ഥ്യമാക്കേണ്ടതും അടിസ്ഥാന സൗകര്യ വികസന വുമെല്ലാം സെക്രട്ടറിയുടെ ചുമതലയാണ്. പഞ്ചായത്തിന്റെ ശുചിത്വ പരിപാലനം, ആരോഗ്യ പരിപാലനം, ഭക്ഷണപദാര്‍ഥങ്ങ ളുടെ ഗുണനിലവാരം ഉറപ്പാക്കല്‍, കെട്ടിട നിര്‍മാണ അനുമതി, അനധികൃത നിര്‍മാണ പ്രവര്ത്ത നങ്ങള്‍ നീക്കം ചെയ്യല്‍, വയല്‍ നികത്തല്‍ തടയല്‍, വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കല്‍, വികസന രേഖ തയാറാക്കല്‍, പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പാക്കല്‍, സര്‍ക്കാരുമായുള്ള കത്തിട പാടുകള്‍ തുടങ്ങിയവയെല്ലാം സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കേണ്ടത്. സെക്രട്ടറിയില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ സെക്രട്ടറിമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും നടപടികളുണ്ടാകുന്നില്ല.
സെക്രട്ടറിമാരുടെ ഒഴിവുള്ള പഞ്ചായത്തുകളില്‍ ജീവനക്കാരുടെ സീനിയോരിറ്റി പരിഗണിച്ച് സൂപ്രണ്ടിനു പകരം ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക തീരുമാനങ്ങള്‍ എടുക്കാനോ ഫയലുകളില്‍ ഒപ്പിടാനോ കഴിയില്ല. സെക്രട്ടറി ഒപ്പിട്ടെങ്കില്‍ മാത്രമെ സര്‍ക്കാര്‍ തലത്തിലേക്ക് ഫയലുകളും മറ്റും നീങ്ങുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: