Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പഠിക്കാനെത്തി ഡ്രൈവറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 08:34 pm IST
in Lifestyle

പഠനത്തോടൊപ്പം ജോലി എന്നത് ഇന്നത്തെക്കാലത്ത് അത്ര വല്യ സംഭവം അല്ലാതായി മാറിയിരിക്കുന്നു. പഠനത്തിന് വേണ്ടി പണം കണ്ടെത്തുക, കുടുംബത്തിന് താങ്ങായി നില്‍ക്കുക എന്നീ കാര്യങ്ങളൊക്കെയാണ് അധികവരുമാനം കണ്ടെത്താന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ പഠനത്തിലെ വിരസത അകറ്റാന്‍ വേണ്ടി പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണ് ജയ്‌പൂരുകാരി മോണിക്ക യാദവ്. അതും ഗുജറാത്തില്‍, യൂബര്‍ കാര്‍ ഡ്രൈവറായി. വാഹനം ഓടിക്കുക എന്നത് ഹരമാണ് മോണിക്കയ്‌ക്ക്.

അതുകൊണ്ടാണ് പാര്‍ട്ട് ടൈം ജോലിയായി അത് തിരഞ്ഞെടുത്തതും. അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്ലാനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് മോണിക്ക. ഡ്രൈവിങുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലി വേണം തിരഞ്ഞെടുക്കാന്‍ എന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് യൂബര്‍ കാര്‍ ഓടിക്കാന്‍ തീരുമാനിക്കുന്നത്. അതുകൊണ്ടെന്താ, ഗുജറാത്തിലെ ആദ്യ വനിതാ യൂബര്‍ കാര്‍ ഡ്രൈവറായി മോണിക്ക.

മനസ്സ് എന്താണോ പറയുന്നത് അത് അനുസരിക്കുക. ചുറ്റുമുള്ളവരുടെ അനാവശ്യമായ വാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കുക. മനസ്സിന് എല്ലാം അറിയാം. അത് നിങ്ങളെ ശരിയായ സ്ഥലത്ത് കൊണ്ടുചെന്നെത്തിക്കുമെന്നാണ് മോണിക്കയ്‌ക്ക് പറയാനുള്ളത്.

ജയ്‌പൂരില്‍ നിന്നാണ് മോണിക്ക ആര്‍കിടെക്ചറില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ പഠനത്തിന് പ്രവേശനം ലഭിച്ചത് അഹമ്മദാബാദില്‍. കഠിനമായി പരിശ്രമിക്കേണ്ട പാഠ്യവിഷയമാണ് ആര്‍കിടെക്ചര്‍. നിരവധി അസൈന്‍മെന്റുകളും, പ്രൊജക്ടുകളുമെല്ലാം പഠനത്തിന്റെ ഭാഗമായുണ്ട്. ഇതെല്ലാം ചെയ്തുചെയ്ത് മടുപ്പ് അനുഭവപ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് അഹമ്മദാബാദിലെത്തുന്നത്. കുറച്ചൊക്കെ സാഹസികതയുള്ള എന്തെങ്കിലും ചെയ്യണമെന്നാണ് പിന്നീട് ചിന്തിച്ചത്.

വിരസമായ ജോലിയോട് താല്‍പര്യമില്ലായിരുന്നു. യാത്രകളെ ഇഷ്ടപ്പെടുന്ന, പുതിയ ആളുകളെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നയാളാണ് മോണിക്ക. തുടര്‍ച്ചയായി 12 മണിക്കൂര്‍ വരെ ഡ്രൈവ് ചെയ്ത്, ഇടയ്‌ക്കൊന്ന് വിശ്രമിച്ച് പിന്നെയും യാത്രതുടരുന്നയാളാണ് താനെന്ന് മോണിക്ക പറയുന്നു.

ഡ്രൈവിങ് ജോലി അന്വേഷിച്ച് മോണിക്ക ആദ്യം സമീപിക്കുന്നത് ഓല കാബ്‌സിനെയാണ്. ഒരു പെണ്‍കുട്ടിക്ക് ജോലി നല്‍കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് യൂബര്‍ കാബ്‌സിനെ സമീപിച്ചു. അവര്‍ക്ക് സമ്മതം. തുടക്കത്തില്‍ ഒന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മവിശ്വാസം വര്‍ധിച്ചു. യാത്രക്കാരോരോരുത്തരും അവളെ പ്രശംസിച്ചു. അഹമ്മദാബാദിലെ ജനങ്ങള്‍ സഹകരണമനോഭാവമുള്ളവരാണെന്നും നല്ല ഹൃദയത്തിനുടമകളാണെന്നുമാണ് മോണിക്കയുടെ സാക്ഷ്യം.

രാവിലെ അഞ്ച് മുതല്‍ 8.30 വരെ ജോലി ചെയ്ത ശേഷം നേരെ കോളേജിലേക്ക്. അഞ്ചുമണിവരെയാണ് കോളേജ് സമയം. തുടര്‍ന്ന് വൈകിട്ട് ആറ് മണി മുതല്‍ രാത്രി 10 മണിവരെ ഡ്രൈവറുടെ റോളില്‍. യാത്രക്കാരുടെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന മോണിക്ക, ഓരോ ദിവസവും അവരില്‍ നിന്ന് പുതിയ പാഠങ്ങളാണ് പഠിക്കുന്നതെന്നും പറയുന്നു.

പലരുടേയും ധാരണ ഡ്രൈവിങ് താഴ്ന്ന നിലവാരത്തിലുള്ള ജോലിയാണെന്നാണ്. ആ ധാരണ മാറ്റാനാണ് തന്റെ ശ്രമമെന്ന് മോണിക്ക പറയുന്നു. ധനികകുടുംബത്തിലെ അംഗമാണ് മോണിക്ക. തൊഴിലില്‍ വലുതെന്നോ ചെറുതെന്നോയുള്ള വ്യത്യാസം ഇല്ലെന്നാണ് മോണിക്കയുടെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.