പുലാപ്പറ്റ: നിരവധി കാലത്തെ കാത്തിരിപ്പിനുശേഷം നിര്‍മ്മിച്ച പുലാപ്പറ്റ ചോലപ്പാടത്തെ തടയണ തകര്‍ച്ച നേരിടുന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 65 ലക്ഷം രൂപ ചിലവാക്കി നിര്‍മ്മിച്ച പുഴയിലെ തടയിണയിലാണ് അടിഭാഗം പൊട്ടിചോര്ച്ച വന്നിട്ടുള്ളത്.
കൃഷിആവശ്യത്തിനായി ഉപയോഗിക്കാവുന്ന ഈ തടയിണകഴിഞ്ഞ ഫെബ്രുവരിയിലാണ് പണിപൂര്‍ത്തിയാക്കിയത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഔദ്യോഗിക ഉദ്ഘാടനം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഏതാനും മാസങ്ങള്ക്കകംതടയണയുടെ അടിഭാഗത്ത് വിള്ളലുണ്ടാവുകയും,കല്ലുകള്ഇളകി പുറത്ത് വരികയും ചെയ്തു.ഇതിലൂടെ വെള്ളം പുറത്തേക്ക് വരികയാണ്. മാത്രമല്ല സംരക്ഷണ ഭിത്തിയുടെ അടിഭാഗം പൊളിഞ്ഞ് അപകട ഭീഷണിയിലുമാണ്. നിര്‍മ്മാണത്തിന്റെ അപാകതയാണ് ഇതിനുകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: