മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബൈപ്പാസ് നിര്‍മ്മാണത്തിന് 100 കോടിരൂപ വകയിരുത്താന്‍ തീരുമാനം. പാലക്കാട്–കോഴിക്കോട് ദേശീയപാത 250 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്.
ഓപ്പറേഷന് അനന്തയുടെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തിലെ റോഡുവികസനത്തിനു പത്തുകോടി രൂപയുടെ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. നാട്ടുകല്‍ മുതല്‍ ചന്ദ്രനഗര്‍ വരെ ഒന്നാംഘട്ട പ്രവര്‍ത്തി നടക്കും.
അടുത്തഘട്ടമായി ഒലവക്കോടു മുതല്‍ ചന്ദ്രനഗര്‍ വരെയുമാണ്. ദേശീയപാത നവീകരണത്തില്‍ അഴുക്കുചാല്‍ നിര്‍മാണം, നടപ്പാത നിര്‍മാണം,കുടിവെള്ള പൈപ്പു മാറ്റല്‍,വൈദ്യുത പോസ്റ്റ്, ടെലിഫോണ്‍ പോസ്റ്റ് എന്നിവ മാറ്റല്‍ എന്നിവയെല്ലാം ഉള്‍പ്പെടും.നിലവിലുള്ള പാതയെ ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള ജോലികളാണു നടത്തുന്നത്.
ഇതിനുള്ള അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു. വിശദമായ പദ്ധതിറിപ്പോര്ട്ടു തയാറാക്കി വരികയാണ്. അധികം വൈകാതെ പദ്ധതി ആരംഭിക്കാനാവുമെന്നു ദേശീയപാത വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജയകുമാര്‍ മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതിയെ അറിയിച്ചു. നിലവിലുള്ള ദേശീയപാതയ്ക്കു ദേശീയപാതയുടെ നിലവാരമില്ല. ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: