ശബരിമല: അയ്യപ്പന്മാര് പതിനെട്ടാംപടിയില്‍ എറിഞ്ഞുടക്കുന്ന തേങ്ങയുടെ പിന്നാലെ പോയാല്‍ കുന്നോളം കഥകള്‍ കേള്‍ക്കാം. തേങ്ങ ശേഖരിച്ച് ഗുഹാവഴിയിലൂടെ കൊപ്രാക്കളത്തിലെത്തുംവരെ വലിയ അധ്വാനത്തിന്റെ ചരിത്രവും സത്യവും ഇരുളടഞ്ഞ് കിടക്കുന്നു. മണ്ഡല സീസണിലെ തുടക്കത്തില്‍ ലേലംവിളിച്ചാണ് കൊപ്രസംഭരിക്കാനുള്ള അവകാശം നേടിയെടുക്കുന്നത്. നിലവില്‍ വേലഞ്ചിറ സുകുമാരനാണ് കൊപ്ര ശേഖരിക്കുന്നത്. 500 അധികം തൊഴിലാളികളുടെ അധ്വാനമാണ് ഇവിടെയുള്ളത്. പത്മാകരനാണ് പ്രധാനചുമതല. ദേവസ്വം ആവശ്യത്തിന് ശേഷമുള്ള തേങ്ങകള്‍ മാത്രമേ കരാറുകാരന് ശേഖരിക്കാറുള്ളു. ചേരില്‍ തീകൊള്ളിച്ച് തേങ്ങയുടെ കാമ്പ് ചിരട്ടയില്‍ നിന്ന് ഇളക്കാന്‍ പരുവത്തിലാവുമ്പോള്‍ ഇറക്കും. പാരയുപയോഗിച്ച് ചിരട്ടയില്‍ നിന്ന് കാമ്പ് ഇളക്കിമാറ്റുന്നു. പിന്നീട് ഇത് ഡ്രൈയറില്‍ ഉണക്കിയാണ് കൊപ്രയാക്കുന്നത്. ചിരട്ടതന്നെയാണ് പ്രധാനമായും കത്തിക്കാനുപയോഗിക്കുന്നത്. കൊപ്ര ട്രാക്ടറില്‍ പമ്പയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: