പത്തനംതിട്ട: മൊബൈല്‍ മോഷണകേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി ഹരി പഥ മുറുമു (32) ആണ് പത്തനംതിട്ട പുതിയബസ്സ്റ്റാന്റില്‍ നിന്നും ശനിയാഴ്ച രാത്രി പിടികൂടിയത്. ഒക്ടോബര്‍ 22 രാത്രി പത്തനംതിട്ട റോയല്‍ മൊബൈല്‍സ് ഷോപ്പില്‍ കയറി മോഷണം നടത്തിയ കേസിലാണ് അറസ്റ്റിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സി.ഐ. സുരേഷ്കുമാര്‍, എസ്.ഐ. സുഗതന്, എ.എസ്.ഐ ഷിബു, സി.പി.ഒ ശരത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: