ശബരിമല: പാണ്ടിത്താവളത്തില്‍ ആയിരം അയ്യപ്പന്മാര്ക്കു വിശ്രമിക്കാനാകുന്ന വിരിഷെഡ് പണിതു.
30 ലക്ഷം രൂപ ചെലവില്‍ ദേവസ്വം ബോര്‍ഡാണു വിരിഷെഡ് പണിതത്. അലുമിനിയം ഷീറ്റിട്ടു പണിതിട്ടുള്ള ഷെഡിന്റെ തറ അയ്യപ്പന്മാര്ക്കു വിരി വയ്ക്കാനാകുന്ന വിധത്തില്‍ ടൈല്‍ പാകി മോടിയാക്കിയിട്ടുണ്ട്. മകരവിളക്കു തീര്‍ഥാടനകാലത്തു പാണ്ടിത്താവളത്തില്‍ നിര്‍മിച്ചിരുന്ന താല്‍ക്കാലിക വിരികളിലാണ് അയ്യപ്പന്മാര് വിശ്രമിച്ചിരുന്നത്. ചെറിയ വിരികളായിരുന്നു എല്ലാം. അഞ്ഞൂറോളം അയ്യപ്പന്മാര്ക്കു മാത്രമേ അവയില്‍ വിശ്രമിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പുതിയ വിരി ഷെഡില്‍ ഇരട്ടി അയ്യപ്പന്മാര്ക്കു വിരിവയ്ക്കാം.
ഇതിനു പുറമെ അന്നദാന മണ്ഡപത്തിനായി പണിതിട്ടുള്ള കെട്ടിടത്തിന്റെ ഒന്നാംനില വിരി വയ്ക്കാനായി ലേലത്തില്‍ നല്‍കിയിട്ടുണ്ട്. 30,000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടത്തില്‍ 10,000 അയ്യപ്പന്മാര്ക്കു വിരിവയ്ക്കാം. മകരവിളക്കു കാലത്ത് അയ്യപ്പന്മാര്ക്കു വിശ്രമിക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: