ശബരിമല: വന്യജീവികളുടെ ക്രമണം ഉണ്ടാകുമെന്നതിനാല്‍ ഉച്ചകഴിഞ്ഞ് പുല്ലുമേട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. അയ്യപ്പന്മാര്ക്ക് മുന്നറിയിപ്പ് നല്‍കാനായി ഉരക്കുഴി ഭാഗത്ത് പ്രത്യേക ടീം സജ്ജമാക്കിയിട്ടുണ്ട്.
സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി 24 മണിക്കൂറും എലിഫന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനം സജീവമാക്കി. പാമ്പു പിടിത്ത പ്രവര്‍ത്തനവും നടക്കുന്നു. ഇതിനകം വിവിധ ഇനത്തില്‍പ്പെട്ട 115 പാമ്പുകളെ പിടികൂടി. പിടികൂടിയ പാമ്പുകളെ സുരക്ഷിത സ്ഥലത്ത് തുറന്നു വിട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കാട്ടാനക്കൂട്ടമിറങ്ങി
നിലയ്ക്കല്‍: ശബരിമല തീര്‍ഥാടകര്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന നിലയ്ക്കല്‍, ആര്യാട്ടുകവല എന്നിവിടങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി. ഞായറാഴ്ച പകല്‍ പതിനൊന്നോടെയാണ് രണ്ടിടങ്ങളിലും ആനകള്‍ കൂട്ടമായി ഇറങ്ങിയത്.
നിലയ്ക്കലില്‍ മൂന്നും ആര്യാട്ടുകവലയില്‍ പത്തും ആനയാണ് ഇറങ്ങിയത്. കാട്ടാനക്കൂട്ടം വരുന്നതുകണ്ട് തീര്‍ഥാടകര്‍ ബഹളം വച്ചതോടെ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് പമ്പ കണ്ട്രോള് റൂമില്‍ നിന്നും ജീവനക്കാരെത്തി ആനകളെ വനത്തിനകത്തേക്ക് കയറ്റിവിട്ടു.
ആനത്താര വഴി സംഘമായി എത്തിയതാണ് ആനകളെന്നാണ് നിഗമനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ ആനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് തീര്‍ഥാടകരെ ആശങ്കയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: