ഊര്‍ങ്ങാട്ടിരി: പഞ്ചായത്തിലെ കാറ്റാടിപൊയില്‍ – പൂവ്വത്തിക്കല്‍ പ്രദേശത്തെ ജനവാസ കേന്ദ്രത്തില്‍ പുതിയ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്കിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ജനവികാരം മാനിക്കാതെ കോടതി വിധിയുടെ പേരില്‍ പുകമറ സൃഷ്ടിച്ചുകൊണ്ട് ഭരണസമിതി അംഗീകാരം നല്‍കുകയായിരുന്നു. ഇരകളുടെ വാദം കേള്‍ക്കാതെ യാതൊരു നടപടിയും ഉണ്ടാകരുതെന്ന കോടിതി ഉത്തരവാണ് അട്ടിമറിച്ചിരിക്കുന്നത്.
നിലവില്‍ ധാരാളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഇനിയൊരു ക്വാറി പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും ജനവാസ മേഖലക്കും ഭീഷണിയാണെന്നരിക്കെ പൊതുസമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ മുന്നോട്ടു വന്നിട്ടും ആരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ നടപടിയെന്നുള്ളത് ഭരണ സമിതി വ്യക്തമാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഒരു പ്രദേശത്തിന് താങ്ങാവുന്നതിനുമപ്പുറം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ങ്ങാട്ടിരിയില്‍ ഇനിയൊരു ക്വാറിയെന്നത് അംഗീകരിക്കാനാവില്ല. ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: