പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ടുപേര്‍ പിടിയില്‍. പത്തനാപുരം മാങ്കോട് ഉടയില്‍ ചിറകരയില് വിനുഭവനത്തില്‍ വിനീത്(28),തെങ്കാശി സ്വദേശി മീരാന്‍ മൊയ്തീന്(38) എന്നിവരെയാണ് കോന്നി എക്സൈസ് സംഘം പിടികൂടിയത്.
റേഞ്ച് ഇന്‍സ്പെക്ടര്‍ എ. നിജുമോനും സംഘവും കോന്നി കൊല്ലംപടി ജങ്ഷനില്‍ വാഹന പരിശോധനയ്ക്കിടെയാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 28 പൊതി കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെടുത്തു. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് കൊല്ലന്‍പടി ജങ്ഷനില്‍ വച്ച് തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. ചെറുപൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് 30 രൂപ വില ഈടാക്കി സിഗററ്റുകളിലാക്കി വില്‍പ്പന നടത്തുകയാണ് പതിവെന്നും ഇയാള്‍ പറഞ്ഞു. കോന്നിയിലെ തമിഴ്നാട് സ്വദേശിയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോന്നി ഓര്‍ത്ത്ഡോക്സ് പള്ളിക്ക് സമീപം താമസിക്കുന്ന തെങ്കാശി സ്വദേശി മീരാന്‍ മൊയ്തീന്(38)നെയും കോന്നി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്. വിശ്വനാഥന് നായരുടെ നേതൃത്വത്തിലുള്ള സംഘം ഷാഡോ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 25 പൊതി കഞ്ചാവും കണ്ടെടുത്തു. ഓപ്പറേഷന് വിമുക്തിയുടെ ഭാഗമായി കോന്നി എക്സൈസ് റേഞ്ച് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോന്നി ടൗണിലെ വിവിധ കടകളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്നും പിഴയീടാക്കി. റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍മാരായ ഷെമീര്‍, കെ.എന്‍ ശ്രീകുമാര്‍, പ്രസാദ്, സിഇഒമാരായ പി.എന്‍ ശ്രീകുമാര്‍, അജയകുമാര്‍, സുനില്‍കുമാര്‍, രഘുകുമാര്‍, സതീഷ്കുമാര്‍, വനിതാ സിഇഒമാരായ ഹസീല, രജിത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: