തിരുവല്ല: തിരുവല്ല ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പെരിങ്ങരയില്‍ തുടക്കമായി. പ്രദേശത്തെ പ്രധാന ജനപ്രതിനിധികളെ ഒഴിവാക്കി പരിപാടി നടത്താന്‍ ശ്രമിച്ച സംഘാടക സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ വേദിയില്‍ പ്രതിഷേധം അറിയിച്ചു.വാര്‍ഡ് മെമ്പര്‍ പി.ജി.പ്രകാശ് ,പുളിക്കീഴ് ബ്ലോക്ക് മെമ്പര്‍ സതീഷ് ചാത്തങ്കരി തുടങ്ങിയ പ്രദേശത്തെ ജനപ്രതിനിധികളെ ഒഴിവാക്കിയാണ് സ്വാഗത സംഘം അടക്കം രൂപികരിച്ചത
്.ചില ഭരണപക്ഷ യൂണിയനുകളുടെയും പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും നേതാക്കളെ മാത്രം ഉള്‍കൊള്ളിച്ചാണ് മിക്ക കമ്മറ്റികളും തെരഞ്ഞെടുത്തിരിക്കുന്നത്.ജനപ്രതിനിധികള്‍ പ്രതിഷേധവുമായെത്തി പരിപാടി വൈകിയതോടെ കലോത്സവം ഉദ്ഘാടനം നടത്താതെ മന്ത്രി മടങ്ങി. തുടര്‍ന്ന് എ.ഇ.ഒ പി.ആര്.പ്രസീനയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാമത്സരങ്ങള്‍ തടസ്സമില്ലാതെ സ്കൂളില്‍ നടന്നു. സംഘാടക സമിതി വിളിച്ചുകൂട്ടാതെയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്താതെയും ചിലര്‍ കലോത്സവം ഹൈജാക്ക് ചെയ്തെന്നും നടത്തിപ്പിലെ വീഴ്ച അന്വേഷിക്കണമെന്നും ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. എന്നാല്‍ ബന്ധപ്പെട്ട ജനപ്രതിനിധികളെയെല്ലാം ഉള്‍പ്പെടുത്തി സംഘാടക സമിതിയോഗം കൂടിയെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. 5,6,7 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം ഏഴിന് വൈകിട്ട് നഗരസഭാ ചെയര്മാന് കെ.വി.വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പന് കുര്യന് സമ്മാനദാനം നടത്തുമെന്ന് കലോത്സവ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: