മല്ലപ്പള്ളി:വായ്പ്പൂര് നാഗത്താന്‍കാവ് സങ്കേതത്തില്‍ സര്‍പ്പ പ്രതിഷ്ഠാകര്‍മ്മം 7 മുതല്‍ 9വരെ നടക്കും. നാഗരാജാവ്, നാഗയക്ഷി,അഖില സര്‍പ്പസാന്നിദ്ധ്യം എന്നിവയുടെ പ്രതിഷ്ഠാകര്‍മ്മമാണ് നടക്കുക.തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്മ്മന് വാസുദേവന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഒന്നാം ദിവസം പുലര്‍ച്ചെ ഹരിനാമകീര്‍ത്തനം,തുടര്‍ന്ന് അഹോരാത്ര അഖണ്ഡനാമ ജപയജ്ഞം രണ്ടാം ദിനം പുലര്‍ച്ചെ5ന് ഹരിനാമകീര്‍ത്തനം,5.30 മഹാഗണപതിഹോമം,6.30ന് അഖണ്ഡനാമജപ സമര്‍പ്പണം.7ന് ശയ്യാപൂജ,8ന് സര്പ്പസാന്നിദ്ധ്യങ്ങളുടെ ബാലാലയ പ്രതിഷ്ഠ, അനുജ്ഞാപൂജ,നൂറുംപാലും,9ന് ശുദ്ധിക്രിയകള്‍,അത്ഭുത ശാന്തിഹോമം,സപ്തശുദ്ധിക്രിയകള്,വൈകിട്ട് 4.30ന് നൂതന ബിംബ പരിഗ്രഹം,ജലദ്രോണി കലശപൂജ,അഷ്ടബന്ധ കലശാഭിഷേകം,ശുദ്ധപുണ്യാഹം,5.3ംന് വേദിക പരിഗ്രഹം,ശില്പി ദക്ഷിണ,6ന് ഗണപതിപൂജ,വേദികാശുദ്ധി,6.30ന് ബിംബങ്ങള്‍ ശയ്യയിലേക്ക് എഴുന്നള്ളത്ത്.അധിവാസ ഹോമം,വേദികാധിവാസം,7.30ന് വാസ്തുബലി,മൂന്നാം ദിവസം 5.30ന് അധിവാസം വിടര്‍ത്തല്‍,വേദികാപ്രതിഷ്ഠ,കലശപൂജകള്‍,പാണി,6ന് കലശമെഴുന്നള്ളത്ത്.പീഠ പ്രതിഷ്ഠ,6.40നും 7നും ഇടയില്‍ പ്രതിഷ്ഠാകര്‍മ്മം,നൂറുംപാലും,ഉച്ചക്ക് 12ന് അന്നദാനം,വൈകിട്ട് 7ന് അദ്ധ്യാത്മിക പ്രഭാഷണം,ജയരാജ് അനുസ്മരണം,ചികിത്സാ സഹായവിതരണം,10ന് നൃത്തനാടകം,എന്നിവ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: