കൊല്ലം: പഠിപ്പ്മുടക്കും വിദ്യാഭ്യാസബന്ദും നിരോധിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. കുണ്ടറ പെരുമ്പുഴ സ്വദേശി എസ്. ജയപ്രസാദാണ് പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സമീപകാലത്ത് വിദ്യാര്‍ത്ഥിസംഘടനകള്‍ നിരന്തരമായി ആഹ്വാനം ചെയ്യുന്ന വിദ്യാഭ്യാസബന്ദും പഠിപ്പുമുടക്കും രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
















