Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുളസീതീര്‍ത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:31 pm IST
in Samskriti

ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനും ലീലാസഹചരനുമായ നിര്‍മ്മലാനന്ദ സ്വാമി അതുല്യനായ സംഘാടകനായിരുന്നു. ശ്രീശാരദാദേവി, സ്വാമി വിവേകാനന്ദന്‍, ബ്രഹ്മാനന്ദസ്വാമി, പരമഹംസരുടെ സന്ന്യാസ-ഗൃഹസ്ഥ ശിഷ്യന്മാര്‍ എന്നിവര്‍ക്കൊപ്പം ശ്രീരാമകൃഷ്ണദേവന്റെ അവ്യാഖേയമായ ലീലയില്‍ ഭാഗഭാക്കായിരുന്നു തുളസീചരണ്‍ ദത്ത എന്ന, പിന്നീട് സ്വാമി നിര്‍മ്മലാനന്ദ, തുളസി മഹാരാജ് എന്നീ പേരുകളില്‍ അറിയപ്പെട്ട, മഹാനുഭാവന്‍.

ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച സന്ന്യാസി ശിഷ്യനായിരുന്നു സ്വാമിജി. ശ്രീശാരദാശ്രമ സ്ഥാപനത്തിനും സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകരമായി. ത്യാഗവും സേവനവും എന്ന വിവേകാനന്ദസ്വാമിയുടെ പ്രായോഗിക വേദാന്തത്തിന്റെ അടിസ്ഥാനം ശ്രീരാമകൃഷ്ണ ദര്‍ശനമാണ്. ഇതിനായി സ്വയം സമര്‍പ്പിച്ച ഒരാളായിരുന്നു സ്വാമിജി. നിരന്തരമായ യാത്രകള്‍, മഠപ്രവര്‍ത്തനങ്ങള്‍, സംവാദങ്ങള്‍, ശിഷ്യരെ പഠിപ്പിക്കല്‍ എന്നിങ്ങനെ സമാധി വരെയുള്ള സ്വാമിജിയുടെ ജീവിതം നിരന്തര കര്‍മ്മങ്ങളുടേതായിരുന്നു. ശ്രീരാമകൃഷ്ണനാല്‍ പ്രചോദിതനായി വീട് വിട്ടിറങ്ങി പരിവ്രാജക ജീവിതം നയിച്ച അതേ ഉത്സാഹത്തോടെ തന്നെ സ്വാമിജി സേവനപ്രവര്‍ത്തനങ്ങളും നടത്തി. നിഷ്‌കാമകര്‍മ്മത്തിലൂടെ ചെന്നയിടങ്ങളില്‍ എല്ലാം ബ്രഹ്മവിദ്യയുടെ പ്രകാശം ചൊരിഞ്ഞു.

സ്വാമിജിയുടെ ജീവിതം ശ്രീരാമകൃഷ്ണ കേന്ദ്രിതമായിരുന്നു. സ്വയം ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു. ‘ഇദം ന മമ’ എന്ന യജ്ഞസങ്കല്‍പ്പത്തില്‍ സ്വാമിജി വര്‍ത്തിച്ചു. ശ്രീരാമകൃഷ്ണദര്‍ശന പ്രചാരണത്തിനായി അനേകം പേരെ ശ്രീരാമകൃഷ്ണ ഭക്തിയിലേക്ക് നയിച്ചു. ശ്രീരാമകൃഷ്ണ ആദര്‍ശത്തിനായി ജീവിച്ചു.

ശ്രീരാമകൃഷ്ണദേവന്റെ മഹാസമാധിക്ക് ശേഷം വരാഹനഗരമഠത്തില്‍ രാമകൃഷ്ണാനന്ദ സ്വാമിയോട് ഒപ്പം താമസിച്ച് മറ്റുള്ള ഗുരുഭായിമാര്‍ പരിവ്രാജക ജീവിതം നയിക്കുന്ന കാലങ്ങളിലും മഠത്തിലെ കാര്യക്രമങ്ങളെ മുന്നോട്ട് കൊണ്ടുപോയത് നിര്‍മ്മലാനന്ദ സ്വാമിയാണ്. നിര്‍മ്മലാനന്ദ സ്വാമികളുടെ ജീവരക്തത്തിലാണ് ശ്രീരാമകൃഷ്ണ സംരംഭം കെട്ടി ഉയര്‍ത്തിയിട്ടുള്ളത് എന്ന് വിവേകാനന്ദസ്വാമികളുടെ സഹോദരനായ മഹേന്ദ്രനാഥ് ദത്ത് പല പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്. പിന്നീട് സ്വാമിജി ഹിമാലയത്തില്‍ പരിവ്രാജക ജീവിതം നടത്തി. ശാസ്ത്രങ്ങള്‍ പരമ്പരാഗത രീതിയില്‍ അദ്ധ്യയനം നടത്തി. ശ്രീരാമകൃഷ്ണമഠം സ്ഥാപനത്തിന് ശേഷം അമേരിക്കയില്‍ വേദാന്ത പ്രചാരണത്തിന് പോയി മഠത്തെ വളര്‍ത്തി. ദക്ഷിണ ഭാരതത്തില്‍ ആദ്യം ബാംഗളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് മാതൃദേവിയുടെ ദക്ഷിണ ഭാരതയാത്രയും ബാംഗളൂര്‍ മഠം സന്ദര്‍ശനവും.

സ്വാമി വിവേകാനന്ദന്‍ ജാതീയതയില്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ ജാതി ഭ്രാന്തിന് ചികിത്സിച്ചവരില്‍ പ്രമുഖനാണ് നിര്‍മ്മലാനന്ദജി. കേരളത്തില്‍ പലയിടങ്ങളിലായി സ്ഥാപിക്കപ്പെട്ട ശ്രീരാമകൃഷ്ണ മഠങ്ങള്‍ ജാതിക്ക് എതിരായി തങ്ങളുടേതായ ശൈലിയില്‍ രംഗത്തിറങ്ങി. മിശ്രഭോജനം, ദളിതര്‍ക്കായുള്ള വിദ്യാലയങ്ങള്‍, രവിവാര ഹിന്ദുധര്‍മ്മ പാഠശാലകള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, വൈദ്യശാലകള്‍ എന്നിങ്ങനെ മഠങ്ങള്‍ ധര്‍മ്മജാഗരണവും സേവനവും നടത്തി. ഇത് മതംമാറ്റ വ്യവസായത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന് സഹായമായി. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുപ്പതുകൊല്ലത്തെ നിര്‍മ്മലാനന്ദ സ്വാമിയുടെ പ്രവര്‍ത്തനത്തെയും ക്ഷേത്രപ്രവേശനത്തിന് അതെങ്ങനെ വഴിതുറന്നു എന്നും വ്യക്തമാക്കുന്നുണ്ട്. വിവേകാനന്ദസ്വാമിയുടെ പ്രായോഗിക വേദാന്തത്തെ തന്റെ സവിശേഷ പ്രവര്‍ത്തന ശൈലിയിലൂടെ സ്വാമിജി ആദിശങ്കരന്റെ ജന്മഭൂമിയായ കേരളത്തില്‍ നടപ്പിലാക്കി.

കേരളത്തിന്റെ നവോത്ഥാനത്തില്‍ ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദ സ്വാമിയും അദ്ദേഹത്തെ പിന്തുടര്‍ന്ന സന്ന്യാസിമാരും വഹിച്ച് പങ്കിനെക്കുറിച്ച് ഇനിയുമേറെ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. അതുപോലെ തന്നെ പഠന വിഷയമാകേണ്ടതാണ് സ്വാമി വിവേകാനന്ദനും ഡോ. പല്‍പ്പുവുമായുള്ള ബന്ധവും കുമാരനാശാനിലെ വിവേകാനന്ദ സ്വാധീനവും സ്വാമി ആഗമാനന്ദനും നാരായണ ഗുരുവുമായുള്ള സൗഹൃദവും മറ്റും.

വിവിധ വിഭാഗങ്ങള്‍ക്കും ആശയങ്ങള്‍ക്കും അടുക്കാനും സംവദിക്കാനും പരസ്പരം അറിയാനും അറിയിക്കാനുമുള്ള ഗുരുകുലങ്ങള്‍ കൂടിയായിരുന്നു അന്നത്തെ ശ്രീരാമകൃഷ്ണ മഠങ്ങള്‍. ആദ്ധ്യാത്മിക പ്രചാരണത്തിനൊപ്പം തന്നെ സാധനാ കേന്ദ്രങ്ങള്‍ക്ക് ഒപ്പം അവ സേവനകേന്ദ്രങ്ങളുമായി. ശ്രീരാമകൃഷ്ണ ക്ഷേത്രങ്ങളില്‍ സര്‍വര്‍ക്കും പ്രവേശനം ഉണ്ടായിരുന്നു. ശ്രീരാമകൃഷ്ണസാഹിത്യം ഹൈന്ദവര്‍ക്ക് പുതിയൊരു ദിശാബോധം നല്‍കി. കേരളത്തില്‍ ഇതിനെല്ലാം അടിത്തറയിട്ടത് തുളസിമഹാരാജ് എന്ന് അറിയപ്പെടുന്ന സ്വാമി നിര്‍മ്മലാനന്ദയാണ്.

വിന്ധ്യന് തെക്ക് സമാധി ക്ഷേത്രമുള്ള ഒരേയൊരു ശ്രീരാമകൃഷ്ണ സന്ന്യാസി ശിഷ്യന്‍ സ്വാമി നിര്‍മ്മലാനന്ദയാണ്. ഗംഗാതീരത്ത് നിന്ന് ശ്രീരാമകൃഷ്ണന്റെ വേദാന്ത ജലവുമായി ഒഴുകി നിളയുടെ തീരത്തണിഞ്ഞ സ്വാമിയുടെ സമാധി മന്ദിരം ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ പുഴയോരത്ത് നിലകൊള്ളുന്നു. സ്വാമി വിവേകാനന്ദന്റെ സഹോദര സന്ന്യാസിയുടെ ഭൗതിക ശരീരം ഇവിടെ പഞ്ചഭൂതത്തില്‍ ലയിച്ചു. എന്നാല്‍ സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും പലരീതിയില്‍ തുടരുന്നു. എന്നാല്‍ കേരളത്തില്‍ സ്വാമിജിയുടെ വലിയ സ്മാരകം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.