ഒന്റാറിയോ: തന്റെ ഓമനയായ പൂച്ചക്കൂട്ടിയെ താലോലിക്കുന്ന മാനിനെ അതിശയത്തോടെയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ സ്റ്റീവ് കാവേഴ്സ് നോക്കി നിന്നു പോയത്.
രാവിലെ വീടിന്റെ പിൻവശത്തുള്ള വാതിക്കൽ എത്തി ഒരു ചായ കുടിക്കാൻ ഒരുങ്ങവെയാണ് സ്റ്റീവ് മനോഹരമായ കാഴ്ച കണ്ടത്. നിലത്ത് കിടക്കുന്ന തന്റെ പൂച്ച ‘ഓങ്കയെ’ വാത്സല്യത്തോടെ താലോലിക്കുന്ന മാനിനെയാണ് സ്റ്റീവ് കണ്ടത്ത്. നിലത്ത് കിടന്ന് ഉരുളുന്ന പൂച്ചക്കുട്ടിയെ മുഖം കൊണ്ട് അങ്ങോട്ടും മിങ്ങോട്ടും മാൻ മറിച്ചിടുകയാണുണ്ടായത്.
എന്തായാലും വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ജീവികളാണെങ്കിലും ഇവർ തമ്മിൽ അടുത്ത ചങ്ങാതിമാരെ പോലെയാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്റ്റീവ് ഈ ദൃശ്യങ്ങൾ പകർത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: