Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിധിയുടെ അലംഘനീയത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 08:05 pm IST
in Samskriti

അയമമൃതനിധാനം നായകോളപ്യോഷധീനാം

ശതിഭിഗനുയാതഃ ശംഭുമൂര്‍ധാവതംസഃ

പരിഹരതി ന ചൈ നം രാജയക്ഷ്മാ ശശാങ്കം

ഹതവിധി പരിപാകഃ കേന വാ ലംഘനീയഃ

വിധിയുടെ ദുര്‍നിവാരതയെക്കുറിച്ചുള്ള ആലോചനാമൃതമായ ഈ ശ്ലോകം മഹാകവിയായ ഭര്‍ത്തൃഹരിയുടേതാണ്. ചന്ദ്രനെ അമൃതത്തിന്റെ ആവാസസ്ഥാനമായാണ് പണ്ഡിതന്മാര്‍ കീര്‍ത്തിക്കുന്നത്. അദ്ദേഹം ഔഷധച്ചെടികളുടെ നാഥനാണ്. ശതഭിഷഗ് എന്നുപേരുള്ള ചതയം നക്ഷത്രം തൊട്ടുപിന്നിലുണ്ട്. (ഈ പദത്തിന് ശ്ലേഷംകൊണ്ട് നൂറു വൈദ്യന്മാര്‍ എന്ന അര്‍ത്ഥംകൂടി ധ്വനിക്കുന്നു). മൃത്യുവിനെ സംഹരിച്ച ശ്രീപരമേശ്വരന്റെ ശിരോലങ്കാരമാണ് ചന്ദ്രന്‍. ഈ മഹത്വമെല്ലാമുണ്ടെങ്കിലും അദ്ദഹം ക്ഷയരോഗം എന്ന മഹാവ്യാധിക്ക് വിധേയനാണ്. അമൃതമോ ഔഷധങ്ങളോ ശതഭിഷക്കിന്റെ സാമീപ്യമോ കാലകാലനും വൈദ്യനാഥനുമായ മഹാദേവന്റെ ശിരോഭൂഷണം എന്ന പദവിയോ ഒന്നും ചന്ദ്രനെ ഈ മഹാവിപത്തില്‍നിന്ന് രക്ഷിക്കാന്‍ പര്യാപ്തമാകുന്നില്ല. സര്‍വശക്തനായ നിയതിയുടെ മുന്‍പില്‍ ഈ മഹാശക്തികളൊക്കെ നിസ്സഹായമാകുന്നു. വിധിയുടെ അധൃഷ്യമായ പ്രഭാവത്തെ ആര്‍ക്കാണ് ജയിക്കാന്‍ കഴിയുക?

വിധിയുടെ അനിവാര്യത സംസ്‌കൃതസുഭാഷിതങ്ങളില്‍ സുലഭമായ പ്രമേയമാണ്. ”കരോതി വിമുഖേ കിം വിധൗ പൗരുഷം,” ”ഗരീയസി കേവലമീശ്വരേച്ഛാ”, ”വിധേര്‍ വിചിത്രാണി വിചേഷ്ടിതാനി” തുടങ്ങിയ ഉക്തികള്‍ സുഭാഷിത സാഹിത്യത്തില്‍ ധാരാളം കാണാന്‍ കഴിയും.

വിധിയെ ലംഘിക്കാന്‍ ആര്‍ക്കാണ് കഴിയുക? ആ വിധിയുടെ പോക്കാകട്ടെ വിചിത്രവുമാണ്. ‘തലയിലെഴുത്തു തലോടിയാല്‍ പോകുമോ’ എന്നെല്ലാം നിയതിയുടെ ദുര്‍നിവാരതയെ കവികള്‍ വര്‍ണിച്ചിരിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും ഈ പ്രപഞ്ചസത്യത്തിന്റെ ദൃഷ്ടാന്തമായി കവി ഉത്‌പ്രേക്ഷിക്കുന്നു. അവിച്ഛിന്നമായ ആയുരാരോഗ്യസൗഖ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ ഘടകങ്ങള്‍ ചന്ദ്രന് അനുകൂലമായുണ്ട്. അമൃതം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മരണമോ നാശമോ ഇല്ലാത്തത് എന്നാണ്. ആ സുധയുടെ നിവാസഭൂമിയാണ് ചന്ദ്രന്‍. അദ്ദേഹം സുധാകരനാണ്. നൂറു വൈദ്യശ്രേഷ്ഠന്മാരുടെ സാമീപ്യം അദ്ദേഹത്തിനുണ്ട്. ഔഷധ സസ്യങ്ങള്‍ക്കെല്ലാം അധിപനാണ്. സര്‍വോപരി ശിവന്റെ ശിരോരത്‌നമാണ്. പക്ഷേ, പ്രബലമായ ഈ അനുകൂലഘടങ്ങളൊക്കെ വിധിയുടെ മുന്‍പില്‍ നിസ്സാരങ്ങളാകുന്നു. വിധിവൈഭവം ജയിക്കുന്നു.

ഒരു കാര്യം ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ശാന്തമായും യുക്തിപൂര്‍വമായും ചിന്തിച്ച്, സാഹചര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം അവയെ തന്റേടത്തോടെ നേരിടുന്നതിനു പകരം, തീര്‍ത്തും പരാജയമനോഭാവം കൈക്കൊണ്ട് യാതൊരു എതിര്‍പ്പും കൂടാതെ തലയിലെഴുത്തിനെ പ്‌രാകിക്കൊണ്ട് വിധിക്കു കീഴടങ്ങണമെന്നല്ല ഇവിടെയെല്ലാമുള്ള വിവക്ഷ. നേരേ മറിച്ച്,

”ദൈവം വിഹായ കുരു പൗരുഷമാത്മ ശക്ത്യാ

യത്‌നേ കൃതേ യദിന സി ധൃതി കോളത്ര ദോഷഃ”

എന്നാണ്. പൗരുഷത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും സന്ദേശം നല്‍കുന്ന സുഭാഷിതങ്ങള്‍ അനവധിയുണ്ട്.

വിധി വരുത്തിക്കൂട്ടുന്ന ഭാഗ്യവിപര്യയങ്ങളെ യഥാശക്തി നേരിടാന്‍ ശ്രമിക്കുക. എന്നിട്ടും പരാജയമാണ് ഫലമെങ്കില്‍ തകര്‍ന്നുപോകാതെ, ആ ദൗര്‍ഭാഗ്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക, അത് ഈശ്വരനിശ്ചയമാണന്ന് മനസ്സിലാക്കി സമാശ്വസിക്കുക, സമാധാനിക്കുക-അതാണ് വിവേകത്തിന്റെ മാര്‍ഗം. ഈ സാമാന്യതത്വത്തിന്റെ അനുബന്ധമായിട്ടു മാത്രമേ വിധിയുടെ അലംഘനീയതയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ പാടുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.