കോട്ടയം: അയ്‌മനം ആറാട്ടുകടവ് ഭാഗത്ത് വീടിന്റെ രണ്ടാം നിലയില്‍ തീപിടിച്ചു ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. ഇലഞ്ഞിക്കല്‍ പരമേശ്വരന്റെ വീടിന്റെ രണ്ടാം നിലയിലാണ് ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ തീപിടുത്തം ഉണ്ടായത്. കോട്ടയത്തു നിന്നും രണ്ടു വണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരുടെയും നേതൃത്വത്തില്‍ തീ അണച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാധമിക നിഗമനം.
അംഗവൈകല്യമുള്ള പരമേശ്വരനും ഭാര്യ അംബികയും മകള്‍ ശ്രീകലയും കുടുംബവുമാണ് ഇവിടെ താമസിച്ച് വന്നത്. ഇതില്‍ അംബികയ്‌ക്ക് കഴിഞ്ഞദിവസം ഒരു ഓപ്പഷേന്‍ കഴിഞ്ഞ് കിടപ്പിലായിരുന്നു.
ബുധനാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന വീട്ടില്‍ നിന്ന് പുകുയരുന്നതു കണ്ട് ശ്രീകല ബഹളംവച്ചതിനെ തുടര്‍ന്ന് സമീപത്ത് ഷട്ടില് കളിക്കുകയായിരുന്ന യുവാക്കളും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് വന്‍അപകടം ഒഴിവാക്കി. പിന്നീട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. സംഭവം നടക്കുമ്പോള്‍ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന കട്ടില്‍,ബെഡ്,ഫാന്‍, വൈദ്യുതി ഉപകരണങ്ങള്‍, ജനല്‍ പാളികള്‍ എന്നിവ പൂര്‍ണമായും കത്തിയമര്‍ന്നു.
















