കോട്ടയം: പാലക്കാട് ചിന്മയമിഷന്‍ ആചാര്യനായ സ്വാമി അശേഷാനന്ദ സരസ്വതിയുടെ ഭഗവത്ഗീത ജ്ഞാനയജ്ഞം ഡിസംബര്‍ 3മുതല്‍ 7വരെ തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ ഗീതാജ്ഞാന യജ്ഞത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചിന്മയമിഷന്‍ പ്രസിഡന്റ് എന്‍.രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സഭയില്‍ ചിന്മയമിഷന്‍ സെക്രട്ടറി എ.എസ്. മണി, ഭാരവാഹികളായ ജി.മോഹനചന്ദ്രന്‍, എം.എസ്.പത്മനാഭന്‍, കോട്ടയം ആചാര്യന്‍ ബ്രഹ്മചാരി സുധീര്‍ ചൈതന്യ എന്നിവര്‍ പ്രസംഗിക്കും.
ഭഗവത്ഗീത 16-ാം അദ്ധ്യായം ‘ദൈവാസുര സമ്പദ്‌വിഭാഗയോഗ’ത്തെ അധികരിച്ചുള്ള ജ്ഞാനയജ്ഞം എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 7.30വരെയാണ് നടക്കുക.
















