സ്വന്തം ലേഖകന്‍
ഗുരുവായൂര്‍: റെയില്‍വെ വികസനത്തിന്റെ ആവശ്യകതയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പ്രാധാന്യവും ഉള്‍കൊണ്ട് 1995ലാണ് കുറ്റിപ്പുറം-ഗുരുവായൂര്‍ റെയില്‍വെ പാതയുടെ ശിലാസ്ഥാപനം അന്നത്തെ കേന്ദ്ര വ്യവസായ മന്ത്രി കെ.കരുണാകരന് നിര്‍വ്വഹിച്ചത്.
ഇരുപത്തിയൊന്ന് വര്‍ഷം കഴിയറായിട്ടും ഇതുവരെ വിവിധ സര്‍വ്വെകള്‍ നടത്തി എന്നതല്ലാതെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
കുറ്റിപ്പുറം-ഗുരുവായൂര്‍, തിരുനാവായ-ഗുരുവായൂര്‍, തവന്നൂര്‍-ഗുരുവായൂര്‍ എന്നീ മൂന്ന് സര്‍വ്വെകളാണ് നടത്തിയത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് വേണ്ടി ഗുരുവായൂരില്‍ റെയില്‍വെ പ്രത്യേക ഓഫീസ് തുറന്നിരുന്നു.
ഒ.രാജഗോപാല്‍ റെയിവെ മന്ത്രിയായിരുന്ന കാലത്ത് താല്പ്പര്യമെടുത്തിരുന്നെങ്കിലും റെയില്‍വെക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കൊടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര താല്‍പ്പര്യമെടുത്തില്ല. സംസ്ഥാനം സ്ഥലമെറ്റെടുക്കാന്‍ തയ്യറായാല്‍ എല്ലാവിധ പിന്തുണയും നല്കാമെന്നുംന്നതായും അദ്ദേഹം പറഞ്ഞു.
പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ് ഈ വികസന തുടര്‍ച്ചയെ പിറകോട്ടടിച്ചത്.കേന്ദ്ര സര്‍ക്കാറിന്റെ ക്ഷേത്ര നഗര പദ്ധതിയായ പ്രസാദ്, നഗര വികസന പദ്ധതിയായ അമൃത് എന്നിവ അനുവദിച്ച് നല്‍കിയെങ്കിലും രാഷ്ട്രീയത്തിനപ്പുറമായ വികസന കാഴ്ചപ്പാട് ഇവിടെ ഇല്ലെന്നാണ് നേടിട്ട് ബോധ്യപ്പെടുന്നത്. ഇന്നത്തെ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരിയായിരുന്നു കുറ്റിപ്പുറം ഗുരുവായൂര്‍ റെയില്‍പ്പാത ഉദ്ഘാടന സമയത്തും ചെയര്‍പേഴ്സണായിരുന്നത്.
രാഷ്ട്രീയ നേതൃത്വത്തിന് ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറുവാന്‍ സാധിക്കുകയില്ല കാരണം ഇരുപത്തിയൊന്ന് വര്‍ഷമാണ് ഗുരുവായൂരിനെ പിന്നിലേക്ക് കൊണ്ടു പോയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: