ഗുരുവായൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ബിനാമി എം.രാജുവിനെതിരെ ദേവസ്വം ഓഫീസിന് മുന്നില്‍ പ്രതിഷേധ ബോര്‍ഡ്.
കഴിഞ്ഞ ദിവസം ജന്മഭൂമിയില് വന്ന വാര്‍ത്തയെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഗ്രസാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇവനെ തിരിച്ചറിയുക പുറത്താക്കുക, ഗുണ്ടാനിയമ പ്രകാരം നടപടി സ്വീകരിക്കുക എന്നി ആവശ്യങ്ങാളാണ് ഉന്നയിച്ചിട്ടുളളത്.
മുന്‍ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രന്റെ മകനായ കെ.ആര്.സുനില്‍കുമാറാണ് ഈ സംഘടനയുടെ പ്രസിഡണ്ട്.
ബോര്‍ഡ് വെച്ചതിനെ തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.വി. ബലറാം, ബ്ലോക്ക് പ്രസിഡണ്ട് ആര്. രവികുമാര്‍ തുടങ്ങിയവരുടെ ഭീഷണിയും. വിഎം. സുധീരന്റെ ഇടപെടലുകളും ഉണ്ടായതായി അറിയുന്നു. രാജു ഭരണ സമിതി അംഗമായതിന് ശേഷം സമാന്തരമായി ഗുരുവായൂര്‍ ദേവസ്വം യൂണിയന് കോണ്‍ഗ്രസ് എന്ന പേരില്‍ എംപ്ലോയീസ് സംഘടന രുപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: