ബാലുശ്ശേരി: കൂരാച്ചുണ്ടില്‍ ദളിത് സ്ത്രീയുടെ മൃതദേഹം വിറകുപുര പൊളിച്ച് അവിടെ സംസ്‌കരിക്കേണ്ടിവന്നത് കേരളത്തിന് അപമാനമാണെന്ന് എസ്‌സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു പറഞ്ഞു. എസ്‌സി മോര്‍ച്ച ബാലുശ്ശേരി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെട്ട കുറുമണ്ണില്‍ അരിയന്റെ ഭാര്യ നാരായണിയുടെ (75) ശവസംസ്‌കാരമാണ് സ്ഥലമില്ലാത്തതിനാല്‍ ഇങ്ങനെ നടത്തേണ്ടിവന്നത്. പൊതുശ്മശാനം ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും പട്ടികജാതിക്കാരോടുള്ള അവഗണന സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷൈജു ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കായണ്ണ, കെ. കെ. ഭരതന്‍, കെ.വി. കുമാരന്‍, പി. കെ. സുപ്രന്‍, സി. മോഹനന്‍, വിനീത കാഞ്ഞിക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു. രഘു ഉള്ളിയേരി സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.
















