കൊച്ചി: സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എഎംഎല്‍പി സ്കൂള്‍ മാനേജ്മെന്റ് നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഡിസംബര്‍ ആറിനു പരിഗണിക്കാന്‍ മാറ്റി.
മങ്ങാട്ടുമുറി എഎം എല്‍പി സ്കൂള്‍ ഉള്‍പ്പെടെ നാലു സ്കൂളുകള്‍ ഏറ്റെടുത്ത നടപടിയാണ് കഴിഞ്ഞ ദിവസം സിംഗിള്‍ബെഞ്ച് ശരിവച്ചത്. ലാഭകരമല്ലാത്തതിനാല്‍ സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ അനുമതി നല്കിയ ശേഷമാണ് സര്‍ക്കാര്‍ ഇവ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ഈ നടപടി നിയമവിരുദ്ധമാണെന്നുമാണ് അപ്പീലിലെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: