മരിക്കുന്നതിനും ഏതാനും മാസം മുമ്പൊരു വിവാഹം.അടുത്തിടെ ലോകം ചര്‍ച്ച ചെയ്തതതും ഏറെക്കുറെ ആഘോഷമാക്കിയ വിവാഹമാണ് ബ്രിട്ടണില്‍ നടന്നത്. അത് വിവാഹ മാമാങ്കങ്ങളുടെ അത്യാഢംബരത്തിന്റെ പേരിലൊന്നുമല്ല, വെറും പതിനേഴുകാരിയുടെ ഈ വിവാഹം ലോകം ഇത്രയും ഉറ്റുനോക്കാന്‍ കാരണമായത്. ഈ പെണ്‍കുട്ടിക്ക് അവശേഷിക്കുന്ന ആയുസ്സ് കേവലം മാസങ്ങളാണെന്ന ദുഖ സത്യമാണ് ലോക ജനശ്രദ്ധ ഇതിലേക്ക് തിരിയാന്‍ കാരണമായത്.
അമ്പര്‍ സ്നെയില്ഹാം എന്ന ബ്രിട്ടണ് പെണ്‍കുട്ടിയെ പതിമൂന്നാം വയസ്സിലാണ് ക്യാന്‍സര്‍ ബാധിക്കുന്നത്. ഡയഫ്രത്തിലാണ് ആദ്യം ഇത് കണ്ടെത്തിയതെങ്കിലും പിന്നീടത് തലച്ചോറിലേക്കും വ്യാപിച്ചു. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ ഡോക്ടര്‍മാര്‍ അമ്പറിന് മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് വിധിയെഴുതി.
എന്നാല്‍ മറ്റെല്ലാ പെണ്‍കുട്ടികളേയും പോലെ തന്നെ വിവാഹിതയാകാനും അല്പ്പകാലത്തേയ്ക്കെങ്കിലും കുടുംബ ജീവിതം നയിക്കാനുമുള്ള അഗ്രഹം അല്ലെങ്കില്‍ തന്റെ അന്ത്യാഭിലാഷം അമ്പര്‍ തന്റെ സഹപാഠിയും സുഹൃത്തുമായ കാല്ലും ഫെര്ത്തിനെ അറിയിച്ചു. ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹിതയാകാനുള്ള അമ്പറിന്റെ ആഗ്രഹത്തെ പതിനേഴ്കാരനായ കാല്ലും ഫെര്ത്തും അനുകൂലിച്ചു. ആയിരം പൗണ്ട് (85000 രൂപ) ചെലവില്‍ സാധാരണ വിവാഹം നടത്താനാണ് ആദ്യം ഇരുവരും പദ്ധതിയിട്ടത്. എന്നാല്‍ ഗോ ഫൗണ്ട് മി എന്ന ഫെയ്സ്ബുക്ക് പേജില്‍ അമ്പര്‍ തന്റെ അന്ത്യാഭിലാഷം കുറിച്ചതോടെ നൂറുകണക്കിനാളുകള്‍ സഹായത്തിനായി എത്തുകയായിരുന്നു.
അഞ്ചുലക്ഷത്തോളം രൂപയാണ് ഇവര്‍ കല്യാണത്തിനുള്ള ധനസഹായമായി നല്‍കിയത്. അതോടെ അമ്പറിന്റെ വിവാഹം ചെറിയൊരു മാമാങ്കവുമായി. ബിഷപ്പ് വര്‍ത്തിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ വെച്ചായിരുന്നു ലോകജനതയുടെ തന്നെ അനുഗ്രഹത്തോടെ വിവാഹം നടന്നത്. ഇതില്‍ പങ്കെടുത്തവര്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചത് ഒന്നുമാത്രം വൈദ്യശാസ്ത്രത്തിന്റെ വിധിയെഴുത്തിനെ മറികടന്ന് മരണത്തെ കീഴടക്കാന്‍ അമ്പറിന് സാധിക്കണേയെന്ന്. ഇരുവരുടേയും സ്നേഹം അത്രയ്ക്കും ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: