ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രികന്റെ പണമടങ്ങുന്ന ബാഗ് മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം-കണ്ണൂര്‍ എക്സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴാണ് ബാഗ് മോഷണം പോയത്. കരുനാഗപള്ളിയില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര തിരിച്ച ആറംഗസംഘത്തിലെ കണ്ണൂര്‍ പൂവത്തൂര്‍ പവിത്രം നിലയത്തില്‍ പ്രകാശന്റെ ബാഗാണ് നഷ്ടപ്പെട്ടത്. 80,000 രൂപ,രണ്ട് എടിഎം കാര്‍ഡുകള്‍,ആധാര്‍കാര്‍ഡ്,തിരിച്ചറിയല്‍ കാര്‍ഡ്,ബൈക്കിന്റെ ചാവി എന്നിവ ബാഗിലുണ്ടായിരുന്നു. തൃശൂരില്‍ നിന്ന് ജനറല്‍ ടിക്കറ്റുമായി 50 വയസ്സ് പ്രായമുള്ളഅജ്ഞാതന് ഇവരുടെ റിസര്‍വേഷന്‍ കംമ്പാര്ട്ടുമെന്റായ എസ് 3 യില്‍ കയറിയിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ ബാഗ് സീറ്റല് വച്ച് വാതലിനു സമീപം ചായകുടിക്കുന്നതിനിടെയാണ് മോഷണം. അജ്ഞാതനും ഇറങ്ങിപോയിരുന്നു.റെയില്‍വേ പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: