പാലക്കാട്: ഏഴുപതിറ്റാണ്ടായി സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും 1980കളില്‍ കേരളം, കര്‍ണാടകം, തമിഴ്നാട്, ആന്ധ്രാ എന്നീ സംസ്ഥാങ്ങളടങ്ങിയ ദക്ഷിണ ക്ഷേത്രീയ പ്രചാരകുമായിരുന്ന കെ.സൂര്യനാരായണ റാവൂ (സുരുജി) അനുസ്മരണ സമ്മേളനം ഇന്നു വൈകീട്ട് ആറിന് കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടക്കും. അഖിലഭാരതീയ ധര്‍മ്മജാഗരണ്‍ പ്രമുഖ് സേതുമാധവന് അനുസ്മരണ പ്രഭാഷണം നടത്തും.
അതിശയിപ്പിക്കുന്ന സംഘടനാ പാടവവും വിസ്മയിപ്പിക്കുന്ന വാഗ് വൈഭവവും കൈമുതലായിരുന്ന അദ്ദേഹം ഭാരതത്തിലാകമാനം വിശിഷ്യാ ദക്ഷിണക്ഷേത്രത്തില്‍ സംഘ പ്രവര്‍ത്തനത്തിന് മുഖ്യപങ്ക് വഹിച്ചിരുന്നു.
അഖിലഭാരതീയ സേവാ പ്രമുഖെന്നനിലയില് സേവനരംഗത്ത് വ്യത്യസ്തമായ കാഴ്ചപ്പാട് മുന്നോട്ട് വെച്ച അദ്ദേഹം പുതിയൊരുഅധ്യായത്തിന് തുടക്കം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: