ഒറ്റപ്പാലം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആത്മാവ് പരിശീലനമാണെന്നും പരിശീലനങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന കൂട്ടായ്മയാണ് ബിജെപിയുടെ വളര്‍ച്ചയെന്നും പ്രവര്‍ത്തന പരീലന ശിബിരത്തിന്റെ സമാപന ചടങ്ങ് റ്റപ്പാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ടു മദ്ധ്യമേഖല സംഘടനാ സെക്രട്ടറി കെ. കാശിനാഥ് പറഞ്ഞു.
നോട്ട് അസാധുവാക്കിയതിലൂടെ കള്ളപ്പണക്കാര്‍ക്കു കനത്ത പ്രഹരമാണു മോദി സര്‍ക്കാര്‍ കൊടുത്തിരിക്കുന്നതെന്നും, കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്ക്കുന്നവരാണ് സഹകരണ ബാങ്കിന്റെ പേരു പറഞ്ഞ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ കെ.ജി.പ്രദീപ്കുമാര്‍, കെ.വി.ജയന്, പാലക്കാട് നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരന്, വി രാമന്‍കുട്ടി ,പി ഭാസി, പത്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: