കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുകയും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരുകോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വിദ്യാഭ്യാസമന്ത്രിയുടെ നടപടിയില്‍ സ്‌കൂള്‍ സംരക്ഷണ സമിതി നന്ദി അറിയിച്ചു. സ്‌കൂള്‍ പുനരുദ്ധാരണത്തിന്‌സഹായകരമാകുമെങ്കില്‍ സ്‌കൂളിന് എതിര്‍വശത്തെ മുന്‍ എഡിഎം ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടുകൂടി സ്‌കൂള്‍ കോമ്പൌണ്ടിന്റെ ഭാഗമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംരക്ഷണസമിതി ചെയര്‍മാന്‍ ഭാസി മലാപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എം.ജയദീപ് പ്രമേയം അവതരിപ്പിച്ചു. കൗണ്‍സിലര്‍ ഇ.പ്രശാന്ത്കുമാര്‍, പി.പി. പ്രഭാകരകുറുപ്പ്, വി.പി. രവീന്ദ്രന്‍,സ്‌കൂള്‍ പ്രധാനാദ്ധ്യാപിക എന്‍.എം. പ്രീതി, ആര്‍.കെ. ഇരവില്‍ മുന്‍ കൗണ്‍സിലര്‍ കെ.ടി. പത്മജ, കെ. അരവിന്ദനാഥന്‍,എന്‍.ആര്‍. അബ്ദുള്‍ റസാക്ക്, സിനീഷ്, കാനങ്ങോട്ട് രാജന്‍, ജ്ഞാന പ്രകാശ് പങ്കെടുത്തു.
















