കുറവിലങ്ങാട്: ഓട്ടോറിക്ഷ ഡ്രൈവറുടെ സത്യസന്ധതയില്‍ വീട്ടമ്മയ്‌ക്ക് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല തിരികെ ലഭിച്ചു. കുറവിലങ്ങാട് കദളിപ്പറമ്പില്‍ എല്‍സമ്മകുര്യന്റെ ഒന്നര പവന്റെ സ്വര്‍ണ്ണമാലയാണ് തിരിച്ചുകിട്ടിയത്. കുറവിലങ്ങാട് സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷയോടിക്കുന്ന കാട്ടാമ്പാക്ക് കൊല്ലംപറമ്പില്‍ അനീഷ് ഭാസ്‌കരനാണ് കളഞ്ഞുകിട്ടിയ മാല പൊലീസിനെ ഏല്‍പ്പിച്ച് സത്യസന്ധതകാട്ടിയത്. ഞായറാഴ്ച അനീഷിന്റെ ഓട്ടോയില്‍ എല്‍സമ്മകുര്യന്‍ യാത്രചെയ്തിരുന്നു. ഇതിനുശേഷം പെട്രോള്‍ പമ്പിലെത്തി ഇന്ധനം അടിക്കുന്നതിനിടെയാണ് പിന്‍സീറ്റില്‍നിന്നും സ്വര്‍ണ്ണമാല അനീഷിന് ലഭിക്കുന്നത്. ഉടന്‍തന്നെ കുറവിലങ്ങാട് പൊലീസ്റ്റേഷനിലെത്തി എസ്‌ഐ കെ.ജി. ജയനെ മാല ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണ്ണം നഷ്ടതിനേത്തുടര്‍ന്ന് എല്‍സമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചതിനേത്തുടര്‍ന്ന് ഇവര്‍ക്ക് എസ്‌ഐ മാല കൈമാറി.
















