പത്തനംതിട്ട: അധികാരത്തിലിരിക്കുന്ന ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ പത്മനാഭന് പറഞ്ഞു, ബി.ജെപി ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള ഭരണം നടത്തുന്നതിനാണ് ഇടതു മുന്നണി സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയിട്ടുള്ളത്. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകള്‍ കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്ന വേളയില്‍ നടത്തിയ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണിത്. അദ്ദേഹം പറഞ്ഞു
കേരളത്തില്‍ രണ്ടു മുന്നണികള്‍ മാത്രമാണ് ഇന്നുള്ളത് ബി ജെ പി നേതൃത്വം കൊടുക്കുന്ന മുന്നണിയും ബിജെപിയെ എതിര്‍ത്തുകൊണ്ടു് പരസ്യമായി യോജിച്ച ഇടത് വലത് മുന്നണിയും.
60 വര്‍ഷങ്ങളിലേറെയായി കേരളത്തില്‍ ഭരണം നടത്തിയ ഇടത് വലതു മുന്നണികളാണ് ഈ നാടിന്റെ വളര്‍ച്ചാ മുരടിപ്പിനു കാരണക്കാര്‍.ഭാരതത്തിലെന്നും പൊതുവികാരം ഉണ്ടമ്പോള് അതിനെതിരെ നിഷേധാത്മക നിലപാടെടുക്കുന്നതാണ് കേരളത്തിന്റെ രീതി. മുഖ്യധാരയില്‍ നിന്നുള്ള ഈ മാറിനില്ക്കല് ഭാരതം മുന്നോട്ടു പോകുമ്പോള്‍ കേരളം പിന്നോക്കം പോകാന്‍ കാരണമാകുന്നു. ഭാരതത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കേരളത്തെ കൈ പിടിച്ചുയര്‍ത്തുക എന്ന കടമ ബിജെപിക്കാണ് ഉള്ളത്.അധികാരം ആത്യന്തിക ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗം മാത്രമാണെന്ന് ബിജെപി കരുതുന്നു; ലക്ഷ്യം ഭാരതത്തിന്റെ പരമമായ വൈഭവമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന സമിതി അംഗം വി.രാജഗോപാല്‍, ടി.ആര് അജിത് കുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര് നായര്‍, അഡ്വ, ഹരികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ജില്ലാപഠന ശിബിരം ബുധനാഴ്ച്ച വൈകിട്ട് സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: