ശബരിമല: പുതുമനയില്‍ നിത്യംനടത്തിയ വിഘ്നേശ്വര പൂജയുടെ പിന്‍ബലത്തില്‍ മാളികപ്പുറത്ത് മേല്‍ശാന്തി മനുനമ്പൂതിരിയുടെ ഗണപതിഹോമം. വിഘ്നനിവാരണ മൂര്‍ത്തിയായ മഹാഗണപതിയെ ഹോമകുണ്ഡത്തിലേക്ക് ആവാഹിച്ച് ഗണപതിപ്രീതിക്കായി നടത്തുന്ന പൂജാസംവിധാനങ്ങളാണ് ഗണപതിഹോമം.
എല്ലാ ദിവസവും പുലര്‍ച്ചെ നാലിനാണ് മാളികപ്പുറത്ത് ഗണപതിഹോമം നടക്കുക. ശബരിമലയിലെ തന്ത്രിപരമ്പരയായ താഴമണ്‍മഠം രൂപപ്പെടുത്തിയ പൂജാവിധാനമാണ് ഇവിടെ സ്വീകരിക്കുന്നത്. അഷ്ടദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. വ്യത്യസ്ത പൂജാവിധാനങ്ങളും വിവിധ മേഖലകളില്‍ നിലനില്‍ക്കുന്നതായി മനുനമ്പൂതിരി പറഞ്ഞു.
മംഗല്യ ലബ്ധിക്ക് ചെത്തിപ്പൂവും തടസ്സങ്ങള്‍ നീങ്ങാന്‍ നാളികേരം, രോഗശാന്തിക്കും ആയുര്ബലത്തിനും കറുകപുല്ല്, ധന ഐശ്വര്യങ്ങള്‍ക്ക് നെല്ല്, ധനം നിലനില്‍ക്കുന്നതിന് കൂവളച്ചമത, പാപശാന്തിക്ക് പ്ലാശിന് ചമത, മനശാന്തിക്ക് മുക്കുറ്റി എന്നിവയും ഹോമിക്കാറുണ്ട്. കൊട്ടാരക്കര, പമ്പ ഗണപതി ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായിരുന്ന തനിക്ക് മാളികപ്പുറം മേല്‍ശാന്തിയായി നിയോഗം ലഭിച്ചത് ഗണപതിയുടെ കടാക്ഷമായാണ് മനു നമ്പൂതിരി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: