തൃക്കരിപ്പൂര്‍: തങ്കയം കാവിന്മെട്ടയും പരിസര പ്രദേശവും കണ്ടല്‍ കാടുകളും തണിര് തടങ്ങളും തികത്തി കെട്ടിടം നിര്‍മ്മിക്കാനുളള ഭൂമാഫിയയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ജനകിയ കൂട്ടായ്മ സംഘടിപ്പിച്ചു.ചതുപ്പ് നിലങ്ങള്‍ നികത്തി കെട്ടിടം പണിതാല്‍ പ്രദേശവാസികള്‍ക്ക് കുടിവെള്ളം പോലും കിട്ടാക്കനിയായി തിരുമെന്നും കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് പ്രകൃതിയുടെ ആവാസ വ്യവസ്ഥാ പോലും തകര്‍ക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും തടയണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് വെള്ളൂര്‍ ഭാസ്കരന് കൂട്ടായ്മ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. യു.രാജന് അധ്യക്ഷനായിരുന്നു, കെ.ശശിധരന്, ഇ.വി.ഗണേശന് എന്നിവര്‍ സംസാരിച്ചു. എ.പി.ഹരീഷ് കുമാര്‍ സ്വാഗതവും യു.കെ.അജേഷ് നന്ദിയും പറഞ്ഞു.
എ.പി.ഹരീഷ് കുമാര്‍ കണ്‍വീനറായും, കെ.ജനാര്ദ്ദനന് ചെയര്‍മാനായും 101 അംഗ കമ്മറ്റി രൂപികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: