കുമ്പള: കുമ്പളയില്‍ ഡിസംബര്‍ 1ന് നടക്കുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണം വന്‍വിജയമാക്കാന്‍ മുഴുവന്‍ മഹിളകളും രംഗത്തിറങ്ങണമെന്ന് മഞ്ചേശ്വരം മണ്ഡലം ഭാരതീയ മഹിളാ മോര്‍ച്ച പ്രസിഡന്റ് എസ്.പ്രേമലത പറഞ്ഞു. കുമ്പള പഞ്ചായത്തിലെ മഹിളാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
യോഗത്തില്‍ വിജയ കുണ്ടുങ്കരടുക്ക അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്തംഗം പുഷ്പലത, ശ്യാമള ബംബ്രാണ എന്നിവര്‍ സംസാരിച്ചു. ചന്ദ്രികാ വിനോദന്‍ സ്വാഗതവും, മുല്ല രവീന്ദ്രന് നന്ദിയും പറഞ്ഞു.
കുമ്പള: കുമ്പളയില്‍ ഡിസംബര്‍ 1ന് നടക്കുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനാചരണ പരിപാടിയില്‍ കുമ്പള പഞ്ചായത്തില്‍ നിന്നും 2000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യുവമോര്‍ച്ച കുമ്പള പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു.
യോഗം ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സുധാകര കാമത്ത് അധ്യക്ഷത വഹിച്ചു. ബിജെപി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ജില്ലാ കമ്മറ്റിയംഗം രമേഷ്ഭട്ട്, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശശി കുമ്പള, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വസന്ത കുമാര്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ഷെട്ടി സ്വാഗതവും, മോഹന ബംബ്രാണ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: